Sunday, March 15, 2026 Last Updated 18 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 10.43 AM

പൊരുതിനേടിയ വിജയം; അഭിമാനമായി ശ്രീജ

uploads/news/2026/03/828905/2.jpg

തിരുവനന്തപുരം: അച്‌ഛനും അമ്മയും പകര്‍ന്നു നല്‍കിയ ഊര്‍ജം വെറുതെയായില്ല. മകള്‍ ജെ.എസ്‌. ശ്രീജ ആദ്യശ്രമത്തില്‍ത്തന്നെ സിവില്‍ സര്‍വീസില്‍ 57ാം റാങ്ക്‌ നേടി നാടിന്റെ അഭിമാനമായി. ദാരിദ്ര്യത്തോടും പ്രതിസന്ധികളോടും പൊരുതി നേടിയ ഈ വിജയം നരവാംമൂട്‌ സ്വദേശിനിയായ ശ്രീജയ്‌ക്കും കുടുംബത്തിനും കണ്ണീരും പുഞ്ചിരിയും കലര്‍ന്ന നിയോഗമാണ്‌.
ആദ്യ അവസരത്തില്‍ത്തന്നെ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കാന്‍ ശ്രീജയെ സഹായിച്ചത്‌ കൃത്യനിഷ്‌ഠയും നിശ്‌ചയദാര്‍ഢ്യവുമാണ്‌. 'അന്നന്ന്‌ പഠിപ്പിക്കുന്നത്‌ കൃത്യമായി പൂര്‍ത്തിയാക്കി. 'നിന്നെക്കൊണ്ട്‌ പറ്റും' എന്ന്‌ അച്‌ഛനും അമ്മയും എന്നും നല്‍കിയ കരുത്താണ്‌ എന്റെ ഊര്‍ജം,' ശ്രീജ പറയുന്നു. എത്ര ബുദ്ധിമുട്ടുകള്‍ക്കിടയിലും മകളുടെ പഠനകാര്യങ്ങളില്‍ 'ഇല്ല' എന്ന്‌ പറയാത്ത മാതാപിതാക്കളാണ്‌ തന്റെ വലിയ കരുത്തെന്നും ശ്രീജ കൂട്ടിച്ചേര്‍ത്തു. മകളുടെ വിജയവാര്‍ത്തയറിഞ്ഞ അച്‌ഛന്‍ ജയകുമാറിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. 'കിലോമീറ്ററുകളോളം സൈക്കിളിലാണ്‌ പണിക്ക്‌ പോകുന്നത്‌. എന്ത്‌ ജോലിയും ചെയ്യും. മകള്‍ മദ്രാസ്‌ ക്രിസ്‌ത്യന്‍ കോളജില്‍ പഠിക്കുമ്പോള്‍ മാസാവസാനം മെസ്‌ ബില്ലടയ്‌ക്കാന്‍ വലിയ കഷ്‌ടപ്പാടായിരുന്നു. ഭാര്യ ഷീജ കുടുംബശ്രീയില്‍നിന്ന്‌ ലോണെടുത്തും സ്വര്‍ണം പണയം വെച്ചുമൊക്കെയാണ്‌ പണം കണ്ടെത്തിയത്‌'.- ജയകുമാര്‍ വികാരാധീനനായി പറഞ്ഞു. ശ്രീജയ്‌ക്ക് ഒരു സഹോദരന്‍കൂടിയുണ്ട്‌.

Ads by Google
Saturday 07 Mar 2026 10.43 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google