കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുമായി കൂടിക്കാഴ്‌ച നടത്തി. മര്‍ക്കസ് നോളജ് സിറ്റിയിലായിരുന്നു കൂടിക്കാഴ്‌ച.
ആനക്കാംപൊയിലിലെ തുരങ്ക പാത ഫസ്‌റ്റ് ബ്ലാസ്‌റ്റ് സ്വിച്ച്‌ഓണ്‍ കര്‍മം ഉള്‍പ്പെടെ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി നോളജ് സിറ്റിയില്‍ എത്തിയത്. നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ ഇന്നലെ നടക്കുന്ന ബദ്‌റുല്‍ കുബ്‌റ സമാധാന സമ്മേളനത്തിന്റെ സന്ദേശം ഗ്രാന്‍ഡ് മുഫ്‌തി മുഖ്യമന്ത്രിക്കു കൈമാറി.
മര്‍കസ് നോളജ് സിറ്റി മാനേജിങ്‌് ഡയറക്‌ടര്‍ ഡോ. മുഹമ്മദ് അബ്‌ദുള്‍ ഹകീം അസ്‌ഹരി, സി.പി.എം. കോഴിക്കോട് ജില്ല സെക്രട്ടറി എം. മെഹ്‌ബൂബ് എന്നിവരും സന്നിഹിതരായിരുന്നു.