Sunday, March 15, 2026 Last Updated 21 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 10.42 AM

കേരള സ്‌റ്റോറിയെ വിമര്‍ശിച്ചും കളരി അഭ്യാസം നടത്തിയും രാഹുല്‍ ഗാന്ധി

പീരുമേട്‌്: കുട്ടിക്കാനം മരിയന്‍ കോളജില്‍ സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ കേരള സ്‌റ്റോറിയെ വിമര്‍ശിച്ച്‌ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധി.
വിവാദമായ കേരളാ സ്‌റ്റോറിയെന്ന സിനിമയെക്കുറിച്ചു രാഹുല്‍ ഗാന്ധി പറഞ്ഞ വാക്കുകള്‍ ഇങ്ങനെ: 'കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ ഒഴിഞ്ഞ്‌ കിടക്കുന്നു. സിനിമ ആരും കാണുന്നില്ല എന്നത്‌ സന്തോഷം ഉണ്ടാക്കുന്നു. രാജ്യത്തെ ഭൂരിഭാഗം പേര്‍ക്കും സിനിമയിലുള്ളതല്ല കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും എന്നറിയാം. രാജ്യത്ത്‌ ആകെ സിനിമകളെയും മാധ്യമങ്ങളെയും ആളുകളില്‍ ഭിന്നത ഉണ്ടാക്കാനും ചിലരെ അപരവല്‍ക്കരിക്കാനും ആയി ഉപയോഗിക്കുകയാണ്‌. ഇതിനായി വലിയ തോതില്‍ പണം ചെലവാക്കുന്നു. ഇത്‌ രാജ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്‌'.
ഇറാന്‍-അമേരിക്ക യുദ്ധം, നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍, ഇന്ത്യ എന്ന ഡേറ്റ കമ്പോളത്തിന്റെ പ്രാധാന്യം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ചു രണ്ടു മണിക്കൂറോളം രാഹുല്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.
ഇതിനിടെ വിദ്യാര്‍ഥിനി ദിനശ്രീ തന്നോടൊപ്പം കളരി അഭ്യാസത്തില്‍ പങ്കെടുക്കാമോയെന്നു രാഹുലിനോടു ചോദിച്ചു. രാഹുല്‍ സമ്മതിച്ചു. രാഹുലിനൊപ്പം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഡീന്‍ കുര്യാക്കോസും വേദിയിലെത്തി അഭ്യാസത്തില്‍ പങ്കെടുത്തു.
കോളജിലെ കുട്ടികളോടൊപ്പം ഭക്ഷണം കഴിച്ച രാഹുല്‍ ഗാന്ധി വനിതാ ദിനത്തിനെക്കുറിച്ചുള്ള തന്റെ കാഴ്‌ചപാടുകളും ആശയങ്ങളും പങ്കുവച്ചു.
കോളജ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ഫാ. തോമസ്‌ ഏബ്രഹാം, കോളജ്‌ വൈസ്‌ പ്രിന്‍സിപ്പല്‍ ഫാ. കെ.എസ്‌. ഷൈജു, യൂണിയന്‍ ചെയര്‍പഴ്‌സണ്‍ അഷിത ചാക്കോ തുടങ്ങിയവരും പ്രസംഗിച്ചു.

Ads by Google
Saturday 07 Mar 2026 10.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google