Sunday, March 15, 2026 Last Updated 17 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 10.42 AM

തെളിവെടുപ്പിനിടെ സുരക്ഷാവീഴ്‌ച: ഡിവൈ.എസ്‌.പിക്ക്‌ സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ അറസ്‌റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ തെളിവെടുപ്പിന്‌ എത്തിച്ചപ്പോഴുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്‌ചയെത്തുടര്‍ന്ന്‌ തിരുവല്ല ഡിവൈ.എസ്‌.പി: എസ്‌. നന്ദകുമാറിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ്‌ ചെയ്‌തു. വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥനെതിരേ വകുപ്പുതല അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു.
ലൈംഗിക പീഡനക്കേസില്‍ അറസ്‌റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ജനുവരി 13നു തിരുവല്ല കോടതിയില്‍നിന്നാണ്‌ പ്രത്യേക അന്വേഷണ സംഘം കസ്‌റ്റഡിയില്‍ വാങ്ങിയത്‌. തുടര്‍ന്ന്‌ പത്തനംതിട്ട ആംഡ്‌ റിസര്‍വ്‌ ക്യാമ്പില്‍ പാര്‍പ്പിച്ച എം.എല്‍.എയെ, പിറ്റേന്ന്‌ പുലര്‍ച്ചെ അഞ്ചിനു തിരുവല്ലയിലെ 'ക്‌ളബ്‌ സെവന്‍' ഹോട്ടലില്‍ തെളിവെടുപ്പിനായി എത്തിക്കാനായിരുന്നു തീരുമാനം. വിവിധ രാഷ്‌ട്രീയ സംഘടനകളുടെ ഭാഗത്തുനിന്ന്‌ കടുത്ത പ്രതിഷേധത്തിന്‌ സാധ്യതയുണ്ടെന്ന്‌ മുന്നറിയിപ്പുള്ളതിനാല്‍, സുരക്ഷാ ക്രമീകരണങ്ങള്‍ക്ക്‌ നേരിട്ട്‌ മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ പോലീസ്‌ മേധാവി, ഡിവൈ.എസ്‌.പി: നന്ദകുമാറിന്‌ ഫോണിലൂടെ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

Ads by Google
Saturday 07 Mar 2026 10.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google