Sunday, March 15, 2026 Last Updated 17 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 10.42 AM

നഗരസഭയ്‌ക്ക്‌ 'ക്ലീന്‍'ചിറ്റ്‌ നല്‍കി ആറ്റുകാല്‍ ക്ഷേത്രം ട്രസ്‌റ്റ്‌

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട ശുചീകരണവിവാദത്തില്‍, നഗരസഭയ്‌ക്കു 'ക്ലീന്‍ ചിറ്റ്‌' നല്‍കി ക്ഷേത്രം ട്രസ്‌റ്റിന്റെ വിശദീകരണം. ക്ഷേത്രപരിസരത്തു ശുചീകരണം നടത്തുന്നതു ട്രസ്‌റ്റ്‌ നേരിട്ടാണെന്നും നഗരസഭയ്‌ക്കു വീഴ്‌ച
പറ്റിയിട്ടില്ലെന്നുമുള്ള വിശദീകരണം ബി.ജെ.പി. ഭരണസമിതിക്കെതിരേ രംഗത്തുവന്ന സി.പി.എമ്മിനെ വെട്ടിലാക്കി.
ഉത്സവം കഴിഞ്ഞ്‌ രണ്ടുദിവസത്തിനകം പന്തലുകള്‍ പൊളിച്ചുനീക്കുന്ന മുറയ്‌ക്ക്‌
ക്ഷേത്രവളപ്പിലെ മാലിന്യം ട്രസ്‌റ്റ്‌ നീക്കം ചെയ്യുകയാണ്‌ പതിവെന്നു വിശദീകരണത്തില്‍ പറയുന്നു. ക്ഷേത്രവളപ്പിലെ കാര്യങ്ങളില്‍ നഗരസഭയ്‌ക്ക്‌ നേരിട്ട്‌ ഉത്തരവാദിത്വമില്ലെന്നും
ട്രസ്‌റ്റ്‌ വ്യക്‌തമാക്കി.
നഗരസഭയെ അപകീര്‍ത്തിപ്പെടുത്താന്‍ സി.പി.എം. നടത്തിയ ശ്രമങ്ങള്‍ക്കുള്ള മറുപടിയാണ്‌ ആറ്റുകാല്‍ ക്ഷേത്രം ട്രസ്‌റ്റിന്റെ വിശദീകരണമെന്ന്‌ മേയര്‍ വി.വി. രാജേഷ്‌ പറഞ്ഞു. കോര്‍പറേഷന്‍ ജീവനക്കാര്‍ രാപ്പകല്‍ കഷ്‌ടപ്പെട്ട്‌ നഗരം വൃത്തിയാക്കുമ്പോള്‍, ക്ഷേത്രവളപ്പിലെ സ്വാഭാവിക കാലതാമസത്തെ ഭരണസമിതിയുടെ വീഴ്‌ചയായി
ചിത്രീകരിക്കാനാണ്‌ സി.പി.എം. ശ്രമിച്ചത്‌. ട്രസ്‌റ്റിന്റെ പ്രസ്‌താവനയോടെ കള്ളപ്രചാരണം പൊളിഞ്ഞെന്നും രാജേഷ്‌ പറഞ്ഞു. ക്ഷേത്രപരിസരത്തെ മാലിന്യനീക്കം പാളിയെന്നു ഡി.വൈ.എഫ്‌.ഐ. ആരോപിച്ചതിനേത്തുടര്‍ന്ന്‌ മന്ത്രി വി. ശിവന്‍കുട്ടി അന്വേഷണത്തിന്‌ ഉത്തരവിട്ടിരുന്നു.

Ads by Google
Saturday 07 Mar 2026 10.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google