ആലപ്പുഴ: പാര്‍ട്ടി അംഗത്വം പുതുക്കാതെ കടുത്ത നിലപാടു സ്വീകരിച്ചിരിക്കുന്ന മുന്‍ മന്ത്രി ജി. സുധാകരനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. ഇന്ന് ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി നേരിട്ടു സുധാകരനോടു സംസാരിക്കുമെന്നാണ് വിവരം. എവിടെയായിരിക്കും കൂടിക്കാഴ്‌ചയെന്നു വ്യക്‌തമല്ല. രാവിലെ 10ന് ആലപ്പുഴ-ചങ്ങനാശേരി റോഡ് ഉദ്‌ഘാടനവും 11.30നു പെരുംമ്പളം പാലം ഉദ്‌ഘാടനവുമാണ് ജില്ലയില്‍ മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍.