തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 55 സിറ്റിങ് എം.എല്‍.എമാരെ വീണ്ടും മത്സരിപ്പിക്കാന്‍ സി.പി.എം. തീരുമാനം.
പാര്‍ട്ടി കഴിഞ്ഞതവണ മത്സരിച്ച 81 സീറ്റുകളില്‍, പത്തില്‍ താഴെ സീറ്റുകളിലൊഴികെ സ്‌ഥാനാര്‍ഥിപ്പട്ടികയ്‌ക്കു സി.പി.എം. സംസ്‌ഥാന കമ്മിറ്റി അംഗീകാരം നല്‍കി. മട്ടന്നൂര്‍ എം.എല്‍.എ: കെ.കെ. ശൈലജ ഇക്കുറി പേരാവൂരിലും വൈപ്പിനില്‍ മത്സരിച്ച കെ.എന്‍.ഉണ്ണിക്കൃഷ്‌ണന്‍ തൃപ്പൂണിത്തുറയിലും ജനവിധി തേടും. മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില്‍ തീരുമാനമാകാനുള്ളത്. പുതുപ്പള്ളിയിലെ സ്‌ഥാനാര്‍ഥിത്വവും തീരുമാനമായില്ല. പാലക്കാട്ട് യു.ഡി.എഫ്. സ്‌ഥാനാര്‍ഥിയാരെന്നു വ്യക്‌തമായശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്കിയേക്കും.
തിരുവനന്തപുരം ജില്ലയിലെ 10 സി.പി.എം: എം.എല്‍.എമാരും മത്സരിക്കും. കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലും ആറു വീതം സിറ്റിങ് എം.എല്‍.എമാര്‍ മത്സരിക്കും. ശൈലജയെ പേരാവൂരിലേക്കു മാറ്റിയതിനെതിരേയും പി.കെ. ശ്യാമളയെ തളിപ്പറമ്പില്‍ മത്സരിപ്പിക്കുന്നതിനെതിരേയും പാര്‍ട്ടിയിലും സാമൂഹികമാധ്യമങ്ങളിലും ഉയരുന്ന വിമര്‍ശനങ്ങള്‍ സംസ്‌ഥാന കമ്മിറ്റി തള്ളി.
വിഷയം സംസ്‌ഥാന കമ്മിറ്റിയംഗങ്ങളില്‍ ഒരാള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍തന്നെ വിശദീകരണവുമായെത്തി. വിവാദം അനാവശ്യമാണെന്നു പറഞ്ഞ
ഗോവിന്ദന്‍, പി.കെ. ശ്യാമള കാലങ്ങളായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാണെന്നിരിക്കെ ഇപ്പോള്‍ ഭാര്യാപദവി പൊട്ടിമുളച്ചത് എങ്ങനെയെന്നും ചോദിച്ചു. പിന്നീട് ആരും ഇക്കാര്യം ഉന്നയിച്ചില്ല.
ഒരാള്‍മാത്രം സ്‌ഥാനാര്‍ഥിപ്പട്ടികയിലുള്ള മണ്ഡലങ്ങള്‍:
തിരുവനന്തപുരം: മന്ത്രി വി. ശിവന്‍കുട്ടി(നേമം), വി. ജോയ്(വര്‍ക്കല), ഒ.എസ്. അംബിക(ആറ്റിങ്ങല്‍), ഡി.കെ. മുരളി(വാമനപുരം), കടകംപള്ളി സുരേന്ദ്രന്‍(കഴക്കൂട്ടം), വി.കെ. പ്രശാന്ത് (വട്ടിയൂര്‍ക്കാവ്), ജി. സ്‌റ്റീഫന്‍(അരുവിക്കര), സി.കെ. ഹരീന്ദ്രന്‍ (പാറശാല), ഐ.ബി. സതീഷ്(കാട്ടാക്കട), കെ. ആന്‍സലന്‍ (നെയ്യാറ്റിന്‍കര)
കൊല്ലം: മന്ത്രി കെ.എന്‍. ബാലഗോപാല്‍(കൊട്ടാരക്കര), എസ്. ജയമോഹന്‍(കൊല്ലം), എം. നൗഷാദ്(ഇരവിപുരം), ഡോ. സുജിത് വിജയന്‍പിള്ള(ചവറ), എസ്.എല്‍. സജികുമാര്‍(കുണ്ടറ)
പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജ്(ആറന്മുള), കെ.യു. ജെനീഷ് കുമാര്‍(കോന്നി)
ഇടുക്കി: എ. രാജ (ദേവികുളം), കെ.കെ. ജയചന്ദ്രന്‍ (ഉടുമ്പന്‍ചോല).
കോട്ടയം: കെ. അനില്‍കുമാര്‍(കോട്ടയം), മന്ത്രി വി.എന്‍. വാസവന്‍(ഏറ്റുമാനൂര്‍).
ആലപ്പുഴ: ദലീമ ജോജോ (അരൂര്‍), പി.പി. ചിത്തരഞ്‌ജന്‍(ആലപ്പുഴ), എച്ച്. സലാം(അമ്പലപ്പുഴ), എം.എസ്. അരുണ്‍കുമാര്‍ (മാവേലിക്കര), മന്ത്രി സജി ചെറിയാന്‍(ചെങ്ങന്നൂര്‍), യു. പ്രതിഭ (കായംകുളം).
എറണാകുളം: മന്ത്രി പി. രാജീവ്(കളമശേരി), കെ.ജെ. മാക്‌സി (കൊച്ചി), കെ.എന്‍. ഉണ്ണിക്കൃഷ്‌ണന്‍ (തൃപ്പൂണിത്തുറ), എം.ബി. ഷൈനി(വൈപ്പിന്‍), ആന്റണി ജോണ്‍(കോതമംഗലം), പി.വി. ശ്രീനിജിന്‍(കുന്നത്തുനാട്).
തൃശൂര്‍: എ.സി. മൊയ്‌തീന്‍(കുന്നംകുളം), മന്ത്രി ആര്‍. ബിന്ദു(ഇരിങ്ങാലക്കുട), കെ.കെ. രാമചന്ദ്രന്‍ (പുതുക്കാട്), സേവ്യര്‍ ചിറ്റിലപ്പിള്ളി(വടക്കാഞ്ചേരി), യു.ആര്‍. പ്രദീപ്(ചേലക്കര), എന്‍.കെ. അക്‌ബര്‍(ഗുരുവായൂര്‍), സി. രവീന്ദ്രനാഥ് (മണലൂര്‍).
പാലക്കാട്: മന്ത്രി എം.ബി. രാജേഷ്(തൃത്താല), പി. മമ്മിക്കുട്ടി (ഷൊര്‍ണൂര്‍), കെ. പ്രേംകുമാര്‍ (ഒറ്റപ്പാലം), കെ. ശാന്തകുമാരി (കോങ്ങാട്), എ. പ്രഭാകരന്‍ (മലമ്പുഴ), പി.പി. സുമോദ് (തരൂര്‍), കെ. പ്രേമന്‍ (നെന്മാറ), ടി.എം. ശശി (ആലത്തൂര്‍). പാലക്കാട് സീറ്റില്‍ പൊതുസ്വതന്ത്രനെ ആലോചിക്കുന്നു.
കോഴിക്കോട്: ടി.പി. രാമകൃഷ്‌ണന്‍ (പേരാമ്പ്ര), മന്ത്രി പി.എ. മുഹമ്മദ് റിയാസ്(ബേപ്പൂര്‍), കെ. ദാസന്‍ (കൊയിലാണ്ടി), തോട്ടത്തില്‍ രവീന്ദ്രന്‍ (കോഴിക്കോട് നോര്‍ത്ത്), കെ.പി. കുഞ്ഞമ്മദ്‌കുട്ടി (കുറ്റ്യാടി), ലിന്റോ ജോസഫ്(തിരുവമ്പാടി), കെ.എം. സച്ചിന്‍ദേവ്(ബാലുശേരി).
മലപ്പുറം: മന്ത്രി വി. അബ്‌ദുറഹിമാന്‍(താനൂര്‍), കെ.ടി. ജലീല്‍(തവനൂര്‍), എം.കെ. സക്കീര്‍(പൊന്നാനി), യു. ഷറഫലി(നിലമ്പൂര്‍), കെ. സബാഹ്(വേങ്ങര).
വയനാട്: മന്ത്രി ഒ.ആര്‍. കേളു(മാനന്തവാടി), എം.എസ്. വിശ്വനാഥന്‍(ബത്തേരി)
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍(ധര്‍മടം), കെ.കെ. ശൈലജ (പേരാവൂര്‍), വി.കെ. സനോജ്(മട്ടന്നൂര്‍), ടി.ഐ. മധുസൂദനന്‍(പയ്യന്നൂര്‍), എം. വിജിന്‍(കല്യാശേരി),
കെ.വി. സുമേഷ്(അഴീക്കോട്), പി.കെ. ശ്യാമള(തളിപ്പറമ്പ്), കാരായി രാജന്‍(തലശേരി).
കാസര്‍ഗോഡ്: സി.എച്ച്. കുഞ്ഞമ്പു(ഉദുമ), വി.പി.പി. മുസ്‌തഫ(തൃക്കരിപ്പൂര്‍).