Sunday, March 15, 2026 Last Updated 0 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 10.12 AM

വികസനം ജനങ്ങളുടെ ജന്മാവകാശം ; ധര്‍മ്മടം കോട്ടയെന്ന് പറയാന്‍ പിണറായി എന്താ മഹാരാജാവോ?

uploads/news/2026/03/828864/rajeev-chandrasekhar.jpg

കണ്ണൂര്‍: ധര്‍മ്മടം സിപിഐഎമ്മിന്റെ കോട്ടയാണെന്ന വാദത്തെ തള്ളി രാജീവ് ചന്ദ്രശേഖരന്‍. പിണറായി എന്താ മഹാരാജാവാണോയെന്നു ചോദിച്ച അദ്ദേഹം അതെല്ലാം പണ്ടാണെന്നും ഇപ്പോള്‍ ജനാധിപത്യമാണ് ഇതെല്ലാം മാറിയെന്നും പറഞ്ഞു. കണ്ണൂരിലെ പിണറായിയില്‍ നടത്തിയ മെഗാ അദാലത്തിലായിരുന്നു രാജീവ് ചന്ദ്രശേഖറുടെ പ്രതികരണം. കുടിവെള്ളവും വീടുമടക്കം നാട്ടുകാര്‍ക്ക് ജീവിക്കാനുളള നല്ലഅവസ്ഥ ജനങ്ങളുടെ അവകാശമാണെന്നും ഇതെല്ലാം മാറുമെന്നും ജനങ്ങള്‍ മാറ്റുമെന്നും ഈ ഇലക്ഷനില്‍ മാറുമെന്നും പറഞ്ഞു.

പത്തുവര്‍ഷത്തോളം സിപിഐഎമ്മും കോണ്‍ഗ്രസും ഉണ്ടായിട്ടും ജനങ്ങളുടെ ഒരു പ്രശ്‌നവും പരിഹരിക്കപ്പെട്ടില്ല. അവര്‍ക്ക് അതിന് താല്‍പ്പര്യം ഇല്ലെന്നും അത് ചെയ്യാനുള്ള കഴിവുമില്ലെന്നും രാജീവ്ചന്ദ്രശേഖര്‍ പറഞ്ഞു. അതിന് മാറ്റം വരണമെന്നും കേരളം വരണമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ധര്‍മ്മടത്ത് നടത്തിയ മെഗാ അദാലത്തിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. വികസനമാണ് തങ്ങള്‍ പറയുന്ന രാഷ്ട്രീയമെന്നും പറഞ്ഞു. കേന്ദ്രമന്ത്രിമാരുടെയും സംസ്ഥാന നേതാക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു അദാലത്ത് നടത്തിയത്.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ബിജെപി വനിതാനേതാവ് ശോഭാ കരന്ദലജെ, ദേശീയ ഉപാദ്ധ്യക്ഷന്‍ അബ്ദുള്ളക്കുട്ടി, പി.സദാനന്ദന്‍ എം.പി. എന്നിവര്‍ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് നടന്ന അദാലത്തില്‍ പങ്കെടുത്തു. വികസനം ജന്മാവകാശമാണെന്ന സന്ദേശമാണ് ജനസദസ്സുകളില്‍ പ്രചരിപ്പിക്കുന്നത്. വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളുടെയും പദ്ധതികളുടെയും സേവനം നേരിട്ടു ലഭിക്കുന്ന വിധത്തില്‍ 20 സ്റ്റാളുകളാണ് ധര്‍മ്മടത്ത് സജ്ജമാക്കിയത്. നല്‍കിയ പരാതികളില്‍ 48 മണിക്കൂറിനുള്ളില്‍ മറുപടി കിട്ടാനും സംവിധാനമുണ്ട്.

Ads by Google
Saturday 07 Mar 2026 10.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google