Sunday, March 15, 2026 Last Updated 25 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Friday 06 Mar 2026 09.13 AM

തീരുമാനമാകാനുള്ളത് മലപ്പുറവും പുതുപ്പള്ളിയും ; സിപിഐഎമ്മിനായി 55 സിറ്റിംഗ് എംഎല്‍എമാര്‍ ഇറങ്ങും

uploads/news/2026/03/828712/cpim.jpg

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മുന്നണികള്‍ ഒന്നാകെ തയ്യാറെടുക്കുമ്പോള്‍ സിപിഐഎമ്മില്‍ തീരുമാനം ആകാനുള്ളത് പുതപ്പള്ളിയും മലപ്പുറവും. മിക്കവാറും എല്ലാ നേതാക്കളും ഇത്തവണയും മത്സരിക്കുമ്പോള്‍ മണ്ഡലം മാറി മത്സരിക്കുന്നത് കെ.കെ. ശൈലജയും കെ.എന്‍. ഉണ്ണികൃഷ്ണനുമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തവണയും ധര്‍മ്മടത്തെത്തും.

കെ.കെ. ശൈലജ പേരാവൂരിലും കെ.എന്‍. ഉണ്ണികൃഷ്ണന്‍ തൃപ്പുണിത്തുറയിലുമാണ് മത്സരിക്കാനെത്തുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷമേ പാലക്കാട്ട് ആര് മത്സരിക്കുമെന്ന് സിപിഐഎമ്മും പ്രഖ്യാപിക്കു. പൊതുസ്വതന്ത്രനെ ഇത്തവണയും പരീക്ഷിച്ചേക്കുമെന്നാണ് സൂചനകള്‍. പുതുപ്പള്ളിയില്‍ ആരു മത്സരിക്കണമെന്ന കാര്യവും പിന്നീടേ തീരുമാനം എടുക്കു.

എറണാകുളം ജില്ലയിലെ ഏതാനും സീറ്റുകളും തീരുമാനമാകാതെ നില്‍ക്കുകയാണ്. അതേസമയം സിപിഎമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എ മാര്‍ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായി. നേമത്ത് മന്ത്രി വി.ശിവന്‍കുട്ടി, വര്‍ക്കലയില്‍ വിജോയ്, ആറ്റിങ്ങല്‍ ഒഎസ് അംബിക, വാമനാപുരത്ത് ഡികെ മുരളി, കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍, വട്ടിയൂര്‍കാവില്‍ വി. കെ.പ്രശാന്ത്, അരുവിക്കരയില്‍ ജി.സ്റ്റീഫന്‍, പാറശ്ശാലയില്‍ സി.കെ.ഹരീന്ദ്രന്‍, കാട്ടാക്കടയില്‍ ഐ.ബി.സതീഷ്, നെയ്യാറ്റിന്‍കര കെ.ആന്‍സലന്‍ എന്നിവരാണ് തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥികള്‍.

കൊട്ടാരക്കരയില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍, കൊല്ലത്ത് എസ്.ജയമോഹന്‍, ഇരവിപുരത്ത് എം.നൗഷാദ്, ചവറയില്‍ ഡോ.സുജിത് വി ജയന്‍പിള്ള, കുണ്ടറയില്‍ എസ്.എല്‍.സജികുമാര്‍ എന്നിങ്ങനെയാണ് കൊല്ലത്തെ പേരുകള്‍. പത്തനംതിട്ടയില്‍ ആറന്മുളയില്‍ വീണാജോര്‍ജ്ജും കോന്നിയില്‍ കെ.യു. ജനീഷ്‌കുമാറും മത്സരിക്കുമ്പോള്‍ ഇടുക്കിയിലെ ര്ണ്ടു സീറ്റുകളില്‍ ദേവികുളത്ത് എ രാജയും ഉടുമ്പന്‍ചോലയില്‍ എംഎം മണിയെ മാറ്റി കെ.കെ. ജയചന്ദ്രനും മത്സരിക്കാനെത്തും. കോട്ടയത്തെ രണ്ടു സീറ്റുകളില്‍ കെ. അനില്‍കുമാര്‍ കോട്ടയത്തും ഏറ്റുമാനൂരില്‍ മന്ത്രി വി.എന്‍. വാസവനുമാകും മത്സരത്തിനിറങ്ങുക.

അരൂര് ദലീമ ജോജോ, ആലപ്പുഴയില്‍ പി.പി. ചിത്തരഞ്ജന്‍, അമ്പലപ്പുഴയില്‍ എച്ച്. സലാം, മാവേലിക്കരയില്‍ എം.എസ്.അരുണ്‍കുമാര്‍, ചെങ്ങന്നൂര്‍ മന്ത്രി സജി ചെറിയാന്‍, കായംകുളത്ത് യു. പ്രതിഭ എന്നിവരാണ് ആലപ്പുഴയില്‍ കേള്‍ക്കുന്ന പേരുകള്‍

എറണാകുളത്ത് കളമശ്ശേരിയില്‍ മന്ത്രി പി.രാജീവ്, കൊച്ചിയില്‍ കെ.ജെ.മാക്സി, തൃപ്പൂണിത്തുറയില്‍ കെ.എന്‍.ഉണ്ണികൃഷ്ണന്‍, വൈപ്പിനില്‍ എം.ബി. ഷൈനി, കോതമംഗലം ആന്റണി ജോണ്‍, കുന്നത്ത്‌നാട്ടില്‍ പി.വി.ശ്രീനിജന്‍ എന്നിവരും മത്സരിക്കും. കുന്നംകുളത്ത് എ.സി. മൊയ്തീന്‍, ഇരിങ്ങാലക്കുടയില്‍ മന്ത്രി ആര്‍. ബിന്ദു, പുതുക്കാട് രാമചന്ദ്രന്‍, വടക്കാഞ്ചേരി സേവ്യര്‍ ചിറ്റിലപ്പള്ളി, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്, ഗുരുവായൂരില്‍ എന്‍.കെ. അക്ബര്‍, മണലൂരില്‍ സി. രവീന്ദ്രനാഥ് എന്നിവരും വരുന്നു.

തൃത്താലയില്‍ മന്ത്രി എം.ബി രാജേഷ്, ഷൊര്‍ണൂറില്‍ പി.മമ്മിക്കുട്ടി, ഒറ്റപ്പാലത്ത് കെ പ്രേംകുമാര്‍, കോങ്ങാട് കെ. ശാന്തകുമാരി, മലമ്പുഴയില്‍ എ.പ്രഭാകരന്‍, തരൂര്‍ പിപി സുമോദ്, നെന്മാറയില്‍ കെ.പ്രേമന്‍, ആലത്തൂര്‍ ടിഎം ശശിയും പാലക്കാട് മത്സരത്തിനെത്തും.

പേരാമ്പ്രയില്‍ ടി.പി.രാമകൃഷ്ണന്‍, ബേപ്പൂരില്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ്, കൊയിലാണ്ടി കെ.ദാസന്‍, കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കുറ്റ്യാടിയില്‍ കെ. പി കുഞ്ഞമ്മദ് കുട്ടി, തിരുവമ്പാടി ലിന്റോ ജോസഫ്, ബാലുശ്ശേരി കെഎം സച്ചിന്‍ദേവ് എന്നിവരാണ് കോഴിക്കോട് മത്‌സരിക്കുക. മലപ്പുറം താനൂരില്‍ മന്ത്രി വി.അബ്ദുറഹിമാന്‍, തവനൂരില്‍ കെ.ടി.ജലീല്‍, പൊന്നാനിയില്‍ എം.കെ. സക്കീര്‍, നിലമ്പൂരില്‍ യു.ഷറഫലി, വേങ്ങരയില്‍ കെ.സബാഹ് എന്നിവരാണ് പട്ടികയിലുള്ളത്. വയനാട്ടില്‍ മാനന്തവാടിയില്‍ ഒ.ആര്‍. കേളുവും ബത്തേരിയില്‍ എം.എസ്. വിശ്വനാഥനും മത്സരിക്കും.

കണ്ണൂരില്‍ മട്ടന്നൂരില്‍ വി. കെ.സനോജ്, പയ്യന്നൂരില്‍ ടി.ഐ.മധുസൂദനന്‍, കല്യാശേരിയില്‍ എം.വിജിന്‍, അഴീക്കോട് കെ.വി. സുമേഷ്, തളിപ്പറമ്പില്‍ പി.കെ. ശ്യാമള, തലശ്ശേരിയില്‍ കാരായി രാജന്‍ എന്നിവരും കാസര്‍ഗോഡ് ജില്ലയിലെ മണ്ഡലങ്ങളില്‍ ഉദുമയില്‍ സി.എച്ച്. കുഞ്ഞമ്പു, തൃക്കരിപ്പൂരില്‍ വി.പി.പി. മുസ്തഫയെയും മത്സരിക്കാനാണ് തീരുമാനം.

Ads by Google
Friday 06 Mar 2026 09.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google