Sunday, March 15, 2026 Last Updated 19 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Mar 2026 11.45 PM

ഖത്തര്‍ മലയാളികള്‍ റിയാദ്‌ വഴി കോഴിക്കോട്ടേക്ക്‌ മടങ്ങി

uploads/news/2026/03/828676/k4.jpg

ദോഹ: ഖത്തറിന്റെ വ്യോമപാത (Airspace) ആറാം ദിവസവും അടഞ്ഞു കിടക്കുകയും ഹമദ്‌ എയര്‍പോര്‍ട്ടില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ പൂര്‍ണമായും തടസപ്പെടുകയും ചെയ്‌ത സാഹചര്യത്തില്‍ ഖത്തര്‍ മലയാളികളടങ്ങുന്ന 150ല്‍ പരം യാത്രക്കാര്‍ റിയാദ്‌ വഴി കോഴിക്കോട്ടേക്ക്‌ മടങ്ങി.
ഖത്തറിലെ അക്‌ബര്‍ ട്രാവല്‍സ്‌ മുഖേനയാണ്‌ സൗദി എയര്‍ലൈന്‍സിന്റെ പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തില്‍ സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം പുറപ്പെട്ടത്‌. ഖത്തര്‍ സമയം ഇന്നലെ ഉച്ചയ്‌ക്ക്‌ 12 നു രണ്ടു ബസുകളിലായി റോഡ്‌ മാര്‍ഗം സൗദിയിലെ റിയാദിലെത്തി. ഇന്നു പുലര്‍ച്ചെ 3:30 ന്‌ വിമാനം പുറപ്പെട്ടു. നാട്ടില്‍ അടിയന്തരമായ ആവശ്യങ്ങളില്‍ പങ്കെടുക്കേണ്ടവരും വിസയുടെ കാലാവധി കഴിഞ്ഞവരും സന്ദര്‍ശകവിസയില്‍ എത്തിയവരുമാണ്‌ യാത്രാസംഘത്തിലുള്ളത്‌. റോഡ്‌ മാര്‍ഗമുള്ള യാത്രയ്‌ക്കും സൗദിയിലേക്കുള്ള സിംഗിള്‍ എന്‍ട്രി വിസയും എയര്‍ ലൈന്‍ ടിക്കറ്റും ഉള്‍പ്പെടെ 2850 ഖത്തര്‍ റിയാലിന്റെ പാക്കേജാണ്‌ അക്‌ബര്‍ ട്രാവല്‍സ്‌ ഈടാക്കുന്നത്‌.
മലയാളികളെ കൂടാതെ മഹാരാഷ്‌ട്ര സ്വദേശികളും യാത്രാ സംഘത്തിലുണ്ട്‌. വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ
സഹായിക്കാന്‍ ഇന്നലെ മുതല്‍ പരിമിതമായ എണ്ണം പ്രത്യേക ആശ്വാസ സര്‍വീസുകള്‍ ("നുദ്ധനുക്ഷ ഞ്ചദ്ധദ്ദന്ധന്ഥ) ആരംഭിച്ചു. മസ്‌കറ്റില്‍നിന്ന്‌ ലണ്ടന്‍, ബെര്‍ലിന്‍, കോപ്പന്‍ഹേഗന്‍, മാഡ്രിഡ്‌, റോം, ആംസ്‌റ്റര്‍ഡാം എന്നിവിടങ്ങളിലേക്കും റിയാദില്‍നിന്ന്‌ ഫ്രാങ്ക്‌ഫര്‍ട്ടിലേക്കുമാണ്‌ ആശ്വാസ സര്‍വീസുകള്‍ നടത്തുന്നത്‌.
പശ്‌ചിമേഷ്യന്‍ സംഘര്‍ഷം ഒരാഴ്‌ച പിന്നീടവേ ഗള്‍ഫ്‌ രാജ്യങ്ങളിലേക്കുള്ള ഇറാന്‍ അക്രമണം കൂടുതല്‍ രൂക്ഷമാകുകയാണ്‌. ഖത്തറിലെ ലഖ്‌തയില്‍ യു.എസ്‌. എംബസിക്കു സമീപമുള്ള താമസക്കാരെ ഇന്നലെ പുലര്‍ച്ചെ അടിയന്തരമായി മാറ്റിപാര്‍പ്പിച്ചിരുന്നു. ഇറാനില്‍നിന്നുള്ള ഡ്രോണ്‍, മിസൈലുകള്‍ പാട്രീയേറ്റ്‌ മിസൈലുകളിലൂടെ വീഴ്‌ത്തുന്ന ശബ്‌ദമുഖരിതമായ അന്തരീക്ഷത്തില്‍ ആശങ്കാകുലരാണ്‌ പ്രവാസികള്‍.

ഷഫീക്ക്‌ അറയ്‌ക്കല്‍

Ads by Google
Thursday 05 Mar 2026 11.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google