Sunday, March 15, 2026 Last Updated 17 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Mar 2026 11.45 PM

കെ.എസ്‌.എഫ്‌.ഇയുടെ ടെക്‌നോപാര്‍ക്ക്‌ ബ്രാഞ്ച്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

തിരുവനന്തപുരം: പുതിയകാലത്തെ മാറുന്ന സമ്പാദ്യശീലങ്ങള്‍ ഉള്‍ക്കൊണ്ട്‌ ആരംഭിച്ച കെ.എസ്‌.എഫ്‌.ഇ യുടെ 685ാമത്തെ ശാഖയായ ടെക്‌നോപാര്‍ക്ക്‌ ബ്രാഞ്ചിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സാങ്കേതികവിദ്യയുടെ വലിയ പരിവര്‍ത്തന ഘട്ടത്തിലൂടെയാണ്‌ കെ.എസ്‌.എഫ്‌.ഇ. കടന്നുപോകുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.
ഓഫീസ്‌ സന്ദര്‍ശിക്കാതെ തന്നെ പണ ഇടപാട്‌ നടത്താന്‍ കഴിയുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ കെ.എസ്‌.എഫ്‌.ഇയുടെ മാറിയ മുഖത്തിന്‌ തെളിവാണ്‌. ഇത്തരം പദ്ധതികള്‍ ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ കൂടുതല്‍ സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ഉടമസ്‌ഥതയിലുള്ള പൊതുമേഖലാ സ്‌ഥാപനമായ കെ.എസ്‌.എഫ്‌.ഇ നല്‍കുന്ന സുതാര്യതയും സുരക്ഷയും പുതിയ തലമുറ ടെക്കികളെ കൂടി പരിചയപ്പെടുത്തുന്നതിനായി 'ഫ്രട്ടേണിറ്റി ഫണ്ട്‌' പദ്ധതിയും ആരംഭിച്ചു.
ടെകേ്‌നാപാര്‍ക്ക്‌ തേജസ്വിനി കൊമേഴ്‌സ്യല്‍ ബില്‍ഡിങ്ങിലാണ്‌ ഒരുലക്ഷം കോടി രൂപ വാര്‍ഷിക ബിസിനസ്‌ കൈവരിക്കുന്ന രാജ്യത്തെ ആദ്യ എം.എന്‍.ബി.സിയായ കെ.എസ്‌.എഫ്‌.ഇയുടെ ശാഖ ആരംഭിച്ചത്‌.
മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. പുതിയ തലമുറ ചിട്ടിക്ക്‌ പകരം മ്യൂച്ചല്‍ ഫണ്ടുകളെക്കുറിച്ചാണ്‌ സംസാരിക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. മുഖ്യാതിഥിയായി.
സാങ്കേതികമായ വൈദഗ്‌ധ്യത്തോടെ തൊഴിലെടുക്കുന്ന തലമുറയെ സമ്പാദ്യശീലങ്ങളിലേക്ക്‌ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ്‌ ടെകേ്‌നാപാര്‍ക്ക്‌ ശാഖ ആരംഭിച്ചതെന്ന്‌ കെ.എസ്‌.എഫ്‌.ഇ. ചെയര്‍മാന്‍ കെ. വരദരാജന്‍ പറഞ്ഞു.ഏറ്റവും നവീനമായ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ പുതുതലമുറ ധനകാര്യ സ്‌ഥാപനങ്ങളോട്‌ കിടപിടിക്കുന്ന പ്രവര്‍ത്തനം കെ.എസ്‌.എഫ്‌.ഇയ്‌ക്ക്‌ കാഴ്‌ചവയ്‌ക്കാനാകുമെന്ന്‌ കെ.എസ്‌.എഫ്‌.ഇ. മാനേജിങ്‌ ഡയറക്‌ടര്‍ ഡോ.എസ്‌.കെ.സനില്‍ പറഞ്ഞു.

Ads by Google
Thursday 05 Mar 2026 11.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google