Sunday, March 15, 2026 Last Updated 17 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Mar 2026 11.45 PM

കൊച്ചിയില്‍നിന്ന്‌ അബുദാബിയിലേക്കുള്ള പ്രത്യേക ചരക്കുവിമാനം ഇന്നു പുറപ്പെടും

നെടുമ്പാശേരി: അബുദാബിയിലെ നാഷണല്‍ എയര്‍ലൈന്‍സ്‌ നടത്തുന്ന പ്രത്യേക ചരക്കുവിമാനം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന്‌ ഇന്നു പുറപ്പെടും. ബോയിങ്‌ 747 കാര്‍ഗോ വിമാനമാണ്‌ സര്‍വീസ്‌ നടത്തുക. അബുദാബിയില്‍നിന്ന്‌ കാര്‍ഗോ ഇല്ലാതെ ഇന്നു രാവിലെ 8 മണിക്ക്‌ വിമാനം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു. 11 മണിക്ക്‌ കയറ്റുമതി ചരക്ക്‌ വഹിച്ചുകൊണ്ട്‌ അബുദാബിയിലേക്കു പുറപ്പെടും. അങ്കമാലിയിലെ ഫെയര്‍ എക്‌സ്‌പോര്‍ട്ട്‌സ്‌ (ഇന്ത്യ) ൈപ്രവറ്റ്‌ ലിമിറ്റഡ്‌ ക്രമീകരിച്ച ഷിപ്പ്‌മെന്റില്‍ അബുദാബിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌ എല്‍.എല്‍.സിയിലേക്ക്‌ 80,000 കിലോയോളം പഴങ്ങളും പച്ചക്കറികളും, ഭാരമുള്ള 12,000 പാക്കേജുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പെട്ടെന്നു കേടാകുന്ന ചരക്കുകള്‍ കയറ്റുമതി ചെയ്യാനുള്ള പ്രധാന കേന്ദ്രമായി കൊച്ചി വിമാനത്താവളം വളര്‍ന്നുവരുന്നതിന്റെ തെളിവാണിത്‌. കേരളത്തില്‍നിന്ന്‌ രാജ്യാന്തര വിപണികളിലേക്ക്‌ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകാന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമാണിത്‌. പത്തംഗ സംഘവും ഈ വിമാനത്തിലുണ്ടാകും. കൊച്ചിക്കും മധ്യേഷ്യയ്‌ക്കുമിടയിലുള്ള എയര്‍ കാര്‍ഗോ കണക്‌റ്റിവിറ്റി കൂടുതല്‍ ശക്‌തിപ്പെടുത്തുന്ന പ്രത്യേക കാര്‍ഗോ പ്രവര്‍ത്തനം, പെട്ടെന്നു കേടാകുന്ന വസ്‌തുക്കളുടെ നീക്കം വേഗത്തിലാക്കാന്‍ സഹായിക്കും.

Ads by Google
Thursday 05 Mar 2026 11.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google