Sunday, March 15, 2026 Last Updated 31 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Mar 2026 11.45 PM

ഫോണ്‍ വാങ്ങി പണം നല്‍കാതെ കബളിപ്പിച്ച കേസില്‍ യുവതി അറസ്‌റ്റില്‍

ചേര്‍ത്തല: ഒ.എല്‍.എക്‌സിലെ പരസ്യം കണ്ടു ഫോണ്‍ വാങ്ങിയശേഷം പണം നല്‍കാതെ കബളിപ്പിച്ച കേസില്‍ യുവതി അറസ്‌റ്റില്‍. കണിച്ചുകുളങ്ങര കാറ്റിടത്ത്‌ വീട്ടില്‍ അമ്പിളി(41)യെയാണ്‌ ചേര്‍ത്തല പോലീസ്‌ പിടികൂടിയത്‌.
പാതിരപ്പള്ളി സ്വദേശിയായ യുവാവില്‍നിന്ന്‌ 47,000രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ വാങ്ങിയെങ്കിലും പണം നല്‍കാതെ കബളിപ്പിച്ചെന്നാണ്‌ കേസ്‌. സമാന രീതിയില്‍ തട്ടിപ്പു നടത്തിയതിന്‌ ഇവര്‍ക്കെതിരേ മുമ്പും കേസെടുത്തിട്ടുണ്ടെന്നു പോലീസ്‌ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ ഹേമന്ത്‌ കുമാര്‍, എസ്‌.ഐ: സത്താര്‍, സീനിയര്‍ സി.പി.ഒ: സതീഷ്‌, ജോര്‍ജ്‌ ജോസഫ്‌, സൂര്യ എന്നിവരടങ്ങുന്ന സംഘമാണ്‌ യുവതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌.

Ads by Google
Thursday 05 Mar 2026 11.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google