Sunday, March 15, 2026 Last Updated 29 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Mar 2026 11.45 PM

ക്രിസ്‌മസ്‌ ബമ്പര്‍: റിട്ട. പോലീസ്‌ ഉദ്യോഗസ്‌ഥന്റെ ഹര്‍ജി തള്ളി

കൊച്ചി: ക്രിസ്‌മസ്‌ ബമ്പര്‍ 20 കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ചെന്ന അവകാശവാദവുമായി റിട്ടയേര്‍ഡ്‌ എസ്‌.ഐ. നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പിറവം സ്വദേശി സജിമോനാണു ഹര്‍ജി നല്‍കിയത്‌.
യഥാര്‍ഥ ഉടമസ്‌ഥര്‍ ഹാജരാക്കിയ ടിക്കറ്റിന്റെ വിശദാംശങ്ങള്‍ ലോട്ടറി വകുപ്പ്‌ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതു പരിശോധിച്ച ശേഷമാണ്‌ സജിമോന്റെ ഹര്‍ജി തള്ളിയത്‌. ലോട്ടറി വകുപ്പ്‌ മുദ്രവച്ച കവറില്‍ സമ്മാനാര്‍ഹമായ ഒറിജിനല്‍ ടിക്കറ്റ്‌ കോടതിയില്‍ നേരിട്ടു ഹാജരാക്കി. ഈ ടിക്കറ്റില്‍ ആര്‍ക്കാണ്‌ സമ്മാനം ലഭിച്ചത്‌ എന്ന വിവരങ്ങളും കോടതിക്ക്‌ കൈമാറി. സജിമോന്‍ അവകാശപ്പെടുന്നതുപോലെ അദ്ദേഹത്തിന്റെ പേരോ ഒപ്പോ ഉള്ള ടിക്കറ്റല്ല യഥാര്‍ഥ ടിക്കറ്റ്‌ എന്ന്‌ കോടതിക്ക്‌ നേരിട്ട്‌ ബോധ്യപ്പെട്ടതോടെ സജീമോന്റെ വാദങ്ങള്‍ പൊളിയുകയായിരുന്നു.
വാദങ്ങള്‍ വസ്‌തുതാവിരുദ്ധമാണെന്നു കണ്ടെത്തിയ ഹൈക്കോടതി ഹര്‍ജി തള്ളുകയും ഒപ്പംതന്നെ സമ്മാനത്തുക വിതരണം ചെയ്യാന്‍ ഏര്‍പ്പെടുത്തിയ വിലക്കും നീക്കി. ടിക്കറ്റ്‌ കൈമാറുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന്‌ ഏറെ നാളായി അനിശ്‌ചിതത്വത്തിലായിരുന്ന സമ്മാനത്തുക വിതരണം ഇതോടെ വേഗത്തിലാകും. എക്‌സ്‌.സി. 138455 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്‌. കോട്ടയം കാഞ്ഞിരപ്പള്ളി ബസ്‌ സ്‌റ്റാന്‍ഡിന്റെ അടുത്തുള്ള ന്യൂ ലക്കി സെന്റര്‍ കടയില്‍ വിറ്റ ടിക്കറ്റിനാണ്‌ ഒന്നാം സമ്മാനം അടിച്ചത്‌. സുദീപ്‌ എ. ആയിരുന്നു ഏജന്റ്‌്. എന്നാല്‍ ക്രിസ്‌മസ്‌ ബമ്പറിന്റെ യഥാര്‍ഥ വിജയി ഇനിയും പേര്‌ പരസ്യമാക്കിയിട്ടില്ല.
തന്റെ ടിക്കറ്റ്‌ കൊറിയര്‍വഴി മറ്റൊരിടത്തേക്ക്‌ അയച്ചെന്നും അവിടെനിന്ന്‌ അത്‌ ഹാജരാക്കി സമ്മാനം കൈപ്പറ്റുകയായിരുന്നു എന്നുമാണ്‌ സജിമോന്‍ ആരോപിച്ചിരുന്നത്‌. താന്‍ പേരെഴുതി ഒപ്പിട്ട ടിക്കറ്റാണിതെന്നും ഇയാള്‍ വാദിച്ചിരുന്നു. ലോട്ടറി വകുപ്പിന്റെ പക്കല്‍ ഉണ്ടായിരുന്ന രേഖകളാണ്‌ സജിമോന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നു തെളിയിച്ചത്‌.

Ads by Google
Thursday 05 Mar 2026 11.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google