കോഴിക്കോട്: കേരളത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് പി.വി. അന്‍വര്‍ ശമ്പളം കൊടുത്തു നിര്‍ത്തുന്നവരുടെ ആള്‍ക്കൂട്ടം മാത്രമായി അവശേഷിക്കുകയാണെന്ന് പാര്‍ട്ടി സംസ്‌ഥാന കോ ഓര്‍ഡിനേറ്റര്‍ പ്രസീദ അഴീക്കോട്. ഈ കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അതുകൊണ്ട് രാജിവയ്‌ക്കുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ ഉത്തരവാദിത്വ ബോധമുള്ള പാര്‍ട്ടിയെന്ന നിലയില്‍ കാര്യാക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിലെ നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. കേരളത്തില്‍ മത്സരിക്കുമെന്നു പറഞ്ഞിട്ടുള്ള പി.വി. അന്‍വറിനുപോലും ചിഹ്‌നഹ്നം അനുവദിച്ചു കൊടുക്കാനാവശ്യമായ ഇടപെടല്‍ നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണു രാജി.