Sunday, March 15, 2026 Last Updated 28 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Mar 2026 11.45 PM

എം.എം. മണി പിതൃതുല്യന്‍;സ്‌ഥാനാര്‍ഥിതത്തില്‍ ആശയക്കുഴപ്പമില്ല: സി.പി.എം.

ചെറുതോണി: മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല സിറ്റിങ്‌ എം.എല്‍.എയുമായ എം.എം. മണിയുടെ സ്‌ഥാനാര്‍ഥിത്വം സംബന്ധിച്ച്‌ ആശയക്കുഴപ്പമില്ലെന്നു സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടേറിയേറ്റ്‌. ഉടുമ്പന്‍ചോലയിലെ സ്‌ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടു പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ടെന്ന പ്രചാരണം പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ളതാണെന്നു സി.പി.എം. ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്‌ പറഞ്ഞു.
'ജില്ലയില്‍ കമ്യൂണിസ്‌റ്റ്‌ മുന്നേറ്റത്തിനു കരുത്തുപകരുന്നവരാണ്‌ എം.എം. മണിയും കെ.കെ. ജയചന്ദ്രനും. ദൈനംദിന രാഷ്‌ട്രീയം കൃത്യമായി വിശകലനം ചെയ്‌തും ഗൗരവമാര്‍ന്ന നിലപാടുകളെടുത്തും മുന്നോട്ടുപോകുന്ന കൂട്ടായ നേതൃത്വമാണ്‌ ഇടുക്കി ജില്ലയില്‍ സി.പി.എമ്മിനുള്ളത്‌. ലക്ഷക്കണക്കായ പാര്‍ട്ടി പ്രവര്‍ത്തകരും കുടുംബാംഗങ്ങളും എം.എം മണിയെ പിതൃതുല്യനായാണ്‌ കാണുന്നത്‌.

Ads by Google
Thursday 05 Mar 2026 11.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google