തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരിയെ സര്‍വകലാശാല ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നീക്കി. പകരം, കേരള സാങ്കേതിക സര്‍വകലാശാല വി.സി: ഡോ. സിസ തോമസിനു സംസ്‌കൃത സര്‍വകലാശാലയുടെ അധികച്ചുമതല നല്‍കി.
ബി.എഫ്.എ. വിദ്യാര്‍ഥികളെ പാസാക്കുന്നതുമായി ബന്ധപ്പെട്ട സിന്‍ഡിക്കേറ്റ് തീരുമാനം നടപ്പിലാക്കരുതെന്നു ഗവര്‍ണര്‍ വി.സിക്കു കത്ത് നല്‍കിയിരുന്നു. എന്നാല്‍, ആ കത്ത് പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് വി.സി. സ്വീകരിച്ചതെന്നും ഇതാണ് ഇപ്പോഴത്തെ നടപടിക്കു കാരണമെന്നും സൂചനയുണ്ട്. തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിച്ചതുമായി ബന്ധപ്പെട്ട ഫയല്‍ ഹാജരാക്കാനും വിശദീകരണം നല്‍കാനും വി.സിയോടും പരീക്ഷാ കണ്‍േ്രടാളറോടും ലോകഭവനില്‍നിന്ന് ആവശ്യപ്പെട്ടെങ്കിലും ആ നിര്‍ദേശം വി.സി. നിരസിച്ചെന്നാണു പുറത്തുവരുന്ന മറ്റൊരു വിവരം. അധ്യാപക നിയമനവുമായി ബന്ധപ്പെട്ടും ഗവര്‍ണറും വി.സിയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.