Sunday, March 15, 2026 Last Updated 17 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Mar 2026 11.45 PM

സ്‌പോര്‍ട്‌സ്‌ ക്വാട്ട നിയമനം നടത്തും; നടപടിക്രമം പരിഷ്‌കരിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ സ്‌പോര്‍ട്‌സ്‌ ക്വാട്ട നിയമനത്തിന്‌ 2020-24 കാലയളവിലെ 243 ഒഴിവുകളിലേക്ക്‌് അപേക്ഷ ക്ഷണിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിയമന നടപടികള്‍ കാലോചിതമായി പരിഷ്‌കരിച്ചാണ്‌ പുതിയ നിയമനത്തിന്‌ അപേക്ഷ ക്ഷണിക്കുന്നത്‌. കൂടുതല്‍ മത്സരങ്ങള്‍ നിയമനത്തിനുള്ള യോഗ്യതയായി ചേര്‍ക്കാനും തീരുമാനിച്ചു.
2010 മുതല്‍ 2019 വരെയുള്ള 10 വര്‍ഷത്തെ നിയമനം പൂര്‍ത്തീകരിച്ച ശേഷമാണ്‌ ഈ അഞ്ച്‌ വര്‍ഷത്തെ നിയമനത്തിന്‌ അപേക്ഷ ക്ഷണിക്കുന്നത്‌. ഇതോടെ, ആകെ 15 വര്‍ഷത്തെ നിയമനം ഈ കാലയളവില്‍ നടത്താന്‍ നടപടി സ്വീകരിച്ചു. സ്‌പോര്‍ട്‌സ്‌ ക്വാട്ട പ്രകാരം കഴിഞ്ഞ 10 വര്‍ഷത്തിനിടെ 500 പേര്‍ക്ക്‌ സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കിയിട്ടുണ്ട്‌. ഇതിനു പുറമേ പ്രത്യേക പരിഗണനയിലും കെ.എസ്‌.ഇ.ബി, കേരളാ പോലീസ്‌ എന്നിവിടങ്ങളിലുമായി 500 പേര്‍ക്കും ജോലി നല്‍കി.
അംഗീകൃത ഫെഡറേഷനുകള്‍ നടത്തുന്ന കോമണ്‍വെല്‍ത്ത്‌ ചാമ്പ്യന്‍ഷിപ്പ്‌, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്‌, കുറഞ്ഞത്‌ എട്ടു രാജ്യങ്ങള്‍ പങ്കെടുക്കുന്ന അംഗീകൃത രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകള്‍, ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ്‌ എന്നീ മത്സരങ്ങള്‍ കൂടി നിയമനത്തിന്‌ പരിഗണിക്കാന്‍ തീരുമാനിച്ചു. ഇത്‌ കൂടുതല്‍ താരങ്ങള്‍ക്ക്‌ അവസരം നല്‍കും.
ഉത്തേജക മരുന്ന്‌ വിവാദത്തില്‍ ഉള്‍പ്പെടുന്നവരെ പൂര്‍ണമായും ഈ നിയമനത്തില്‍നിന്ന്‌ ഒഴിവാക്കുന്ന വ്യവസ്‌ഥയും ഭേദഗതി ചെയ്‌തു. പകരം ഉത്തേജക മരുന്ന്‌ ഉപയോഗിച്ചതിന്‌ പിടിക്കപ്പെടുന്ന മത്സരവും ശിക്ഷാ കാലയളവും മാത്രമാകും നിയമനത്തിനുള്ള അയോഗ്യതയായി കണക്കാക്കുക. മറ്റു നേട്ടങ്ങള്‍ നിയമനത്തിന്‌ പരിഗണിക്കും.

Ads by Google
Thursday 05 Mar 2026 11.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google