Sunday, March 15, 2026 Last Updated 18 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Mar 2026 11.45 PM

കൊല്ലത്ത്‌ നങ്കൂരമിടാന്‍ അനുമതി തേടി ഇറാനിയന്‍ ചരക്കുകപ്പല്‍

കൊച്ചി; കേരള തീരത്ത്‌ അടുപ്പിക്കാന്‍ അനുമതി തേടി ഇറാനിയന്‍ ചരക്കുകപ്പല്‍. കൊല്ലം തുറമുഖത്ത്‌ നങ്കൂരമിടുന്നതിനാണു ഷിപ്പിങ്‌ ഏജന്റ്‌ വഴി അനുമതി തേടിയത്‌. ഗള്‍ഫിലെ യുദ്ധസാഹചര്യത്തില്‍ ഇറാനിയന്‍ കപ്പലിന്‌ അനുമതി നല്‍കുന്ന കാര്യത്തില്‍ പോര്‍ട്ട്‌ അധികൃതര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു വിവരം കൈമാറി. കഴിഞ്ഞദിവസം ഹോങ്കോങില്‍നിന്നു സൗദി അറേബ്യയിലേയ്‌ക്കു പുറപ്പെട്ട ഓഫ്‌ ഷോര്‍ സപ്‌ളൈ വെസലിനു കൊല്ലം പോര്‍ട്ടില്‍ നങ്കൂരമിടാന്‍ അനുമതി നല്‍കിയിരുന്നു.
ഇസ്രയേല്‍- ഇറാന്‍ യുദ്ധം കടലിലേക്കു വ്യാപിച്ച സാഹചര്യത്തിലാണു ഇറാനിയഞ്ചല്‍ കപ്പല്‍ അഭയം തേടിയതെന്നാണു സൂചന. കഴിഞ്ഞ ദിവസം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാനിയന്‍ യുദ്ധക്കപ്പലിനെ യു.എസ്‌. അന്തര്‍വാഹിനി തകര്‍ത്തിരുന്നു. ഹോര്‍മുസ്‌ കടലിടുക്ക്‌ അടച്ചതോടെ ഇറാനിയന്‍ കപ്പലുകളെ സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്നാണു യു.എസ്‌്. നിലപാട്‌. സംഘര്‍ഷം മൂര്‍ഛിച്ചതോടെ കപ്പല്‍ഗതാഗതം സുരക്ഷിതമല്ലെന്നു മുന്നറിയിപ്പു ലഭിച്ച സാഹചര്യത്തിലാണു ഇറാനിയന്‍ കപ്പല്‍ കേരളതീരത്ത്‌ നങ്കൂരമിടാന്‍ അഭ്യര്‍ഥിച്ചതെന്നാണു കരുതുന്നത്‌.
എന്നാല്‍, ഇറാനിയന്‍ ചരക്കു കപ്പലിന്റെ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നല്‍കിയിട്ടില്ലെന്നാണു വിവരം. രേഖകള്‍ നല്‍കാതെ കപ്പല്‍ അടുപ്പിക്കാന്‍ അനുമതി നല്‍കിയേക്കില്ല. ഈ സാഹചര്യത്തില്‍ കപ്പല്‍ മുംബൈ തുറമുഖത്തേയ്‌ക്കു പോകാനും സാധ്യതയുണ്ട്‌. എന്നാല്‍, അമേരിക്കന്‍ നാവികപ്പടയെ ഭയന്നു ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളിലൂടെ ഇറാനിയന്‍ കപ്പലിനു പോകണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്‌.

ജെബി പോള്‍

Ads by Google
Thursday 05 Mar 2026 11.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google