തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടിയായ നവകേരളം സിറ്റിസണ്‍ റെസേ്‌പാണ്‍സ് പ്രോഗ്രാമിന്റെ കാലാവധി നീട്ടി. ഫെബ്രുവരി 28 ന് അവസാനിക്കേണ്ടിയിരുന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങളാണ് മാര്‍ച്ച് 31 വരെ നീട്ടി ഉത്തരവിറക്കിയത്. 20 കോടി രൂപ ചെലവിട്ട് നവകേരള സര്‍വേ നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത് സുപ്രീംകോടതി സ്‌റ്റേ ചെയ്‌തതോടെയാണ് കാലാവധി നീട്ടാന്‍ തീരുമാനിച്ചത്.
പദ്ധതിയുടെ ഭാഗമായി വീടുകള്‍ സന്ദര്‍ശിക്കുന്ന വോളന്റിയര്‍മാര്‍ക്കുള്ള പ്രതിഫലവും നിശ്‌ചയിച്ചിട്ടുണ്ട്. ഒരു വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതിന് ഒരാള്‍ക്ക് 7.50 രൂപ നല്‍കും. രണ്ടുപേര്‍ ഒരുമിച്ചാണു സന്ദര്‍ശിക്കുന്നതെങ്കില്‍ പത്തു രൂപയാണു പ്രതിഫലം. വീടു കയറുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് പണം നല്‍കാനും സര്‍ക്കാര്‍ ചെലവില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനുമുള്ള തന്ത്രമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.