Sunday, March 15, 2026 Last Updated 18 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Mar 2026 11.45 PM

ജി. സുധാകരനോട്‌ ആദരം: വി.ഡി. സതീശന്‍

തിരുവനന്തപുരം: മുന്‍ മന്ത്രി ജി. സുധാകരനുമായി വ്യക്‌തിബന്ധമുണ്ടെന്നും ബഹുമാനവും ആദരവുമുള്ള നേതാവാണ്‌ അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍. മന്ത്രിയായിരുന്ന കാലത്തും ആദരവോടെ അല്ലാതെ അദ്ദേഹത്തോടു സംസാരിച്ചിട്ടില്ല. അദ്ദേഹം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതു വ്യക്‌തിപരമായ തീരുമാനമാണ്‌. പുതുയുഗ യാത്രയില്‍ ഉടനീളം സി.പി.എം. ലോക്കല്‍ സെക്രട്ടറിമാര്‍
ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലെ മറ്റു ഘടകകക്ഷികളിലും ചേരുകയാണ്‌. ഒരു സി.പി.എമ്മുകാരനെങ്കിലും അംഗത്വം നല്‍കാതെ ഒരു നിയോജക മണ്‌ഡലവും പിന്നിട്ടിട്ടില്ല. തളിപ്പറമ്പില്‍ സ്‌ഥാനാര്‍ഥിയുടെ പേരു വന്നപ്പോള്‍
സി.പി.എമ്മില്‍ എന്തൊക്കെയാണ്‌ നടക്കുന്നത്‌? പാലക്കാട്‌ ജില്ലയില്‍ വിമതര്‍ കണ്‍വന്‍ഷന്‍ നടത്തുകയാണ്‌. തെരഞ്ഞെടുപ്പ്‌ അടുക്കുന്തോറും എല്‍.ഡി.എഫും സി.പി.എമ്മും ശിഥിലമാവുകയാണെന്നും സതീശന്‍ ആരോപിച്ചു. പി.കെ. ശശി തെറ്റുചെയ്‌തില്ലെന്ന സി.പി.എം. റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌പാര്‍ട്ടിയില്‍ തുടര്‍ന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Ads by Google
Thursday 05 Mar 2026 11.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google