തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കാത്തിരുന്ന ഡി.എ (ക്ഷാമബത്ത), ഡി.ആര്‍ (ക്ഷാമാശ്വാസം) കുടിശിക അനുവദിച്ച് ഉത്തരവായി.
ഉത്തരവിലെ പ്രധാന തീരുമാനങ്ങള്‍:
മുന്‍കാല പ്രാബല്യം: നേരത്തെ അനുവദിച്ച ഡി.എ , ഡി.ആര്‍ ഗഡുക്കള്‍ക്കെല്ലാം അവ നല്‍കേണ്ടിയിരുന്ന യഥാര്‍ത്ഥ തീയതി മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയാണ് കുടിശിക കണക്കാക്കിയിരിക്കുന്നത്.
ഗുണഭോക്‌താക്കള്‍: സംസ്‌ഥാന ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, യു.ജി.സി, എ.ഐ.സി.ടി.ഇ, മെഡിക്കല്‍ എജ്യുക്കേഷന്‍ സ്‌കീമിലുള്ളവര്‍ എന്നിവര്‍ക്ക് കുടിശിക ലഭിക്കും.
ഗഡുക്കള്‍: കുടിശിക തുക എട്ട് ഗഡുക്കളായി വിതരണം ചെയ്യാനാണ് തീരുമാനം. ഈ ഉത്തരവിലെ ഏറ്റവും വലിയ സവിശേഷത കുടിശിക വിതരണം ആരംഭിക്കുന്ന വര്‍ഷമാണ്. 2026-27 സാമ്പത്തിക വര്‍ഷം മുതലാണ് ഗഡുക്കള്‍ നല്‍കിത്തുടങ്ങുക. 2026 മേയ് 20ന് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നിരിക്കെ, നിലവിലെ സര്‍ക്കാര്‍ വരുത്തിവെച്ച ഈ കുടിശിക വിതരണം ചെയ്യേണ്ടി വരിക അടുത്ത സര്‍ക്കാരായിരിക്കും.