നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ പശ്‌ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് എട്ട് വിമാനങ്ങള്‍ പുറപ്പെട്ടു. മസ്‌ക്കറ്റിലേക്ക് ആറു വിമാനങ്ങളും ദുബായിലേക്ക് ഒരു വിമാനവും ജിദ്ദയിലേക്ക് ഒരു വിമാനവുമാണ് സര്‍വീസ് നടത്തിയത്. ആറു വിമാനങ്ങള്‍ ഇന്നലെ നെടുമ്പാശേരിയിലേക്കു സര്‍വീസ് നടത്തി. മസ്‌കറ്റില്‍ നിന്ന് നാലു സര്‍വീസുകളും ഫുജൈറയില്‍ നിന്ന് ഒരു സര്‍വീസുമാണ് നടത്തിയത്. വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതുമൂലം നെടുമ്പാശേരി വഴിയുള്ള കയറ്റുമതിയും ഇറക്കുമതിയും നിലച്ചു.കോടിക്കണക്കിനു രൂപയുടെ നഷ്‌ടമാണ് കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും ഉണ്ടായിരിക്കുന്നത്. സിയാലിനു ലഭിക്കേണ്ട വിമാന പാര്‍ക്കിങ് ഫീസിനത്തിലും വന്‍ നഷ്‌ടം. ചെറുകിട കയറ്റുമതിക്കാരുടെ പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ കേടായിപ്പോയിട്ടുണ്ട്. കാര്‍ഗോ നീക്കം നിലച്ചതോടെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും പ്രതിസന്ധിയിലായി.