Sunday, March 15, 2026 Last Updated 17 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Mar 2026 11.44 PM

എറണാകുളം ജില്ലയില്‍ താരങ്ങള്‍ക്കായി വലവിരിച്ച്‌ എന്‍.ഡി.എ.

കൊച്ചി: എറണാകുളം ജില്ലയില്‍ സ്‌ഥാനാര്‍ഥികളാക്കാന്‍ താരങ്ങള്‍ക്കായി വലവിരിച്ച്‌ എന്‍.ഡി.എ. ജയസൂര്യയും ശ്വേത മേനോനും അടക്കമുള്ളവരെ ബി.ജെ.പി. നേതൃത്വം സമീപിച്ചു. ഘടകകക്ഷി നേതാക്കളായ സാബു എം. ജേക്കബും തുഷാര്‍ വെള്ളാപ്പള്ളിയും മല്‍സരിക്കണമെന്നും ബി.ജെ.പി. നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്‌.
സിനിമാ താരങ്ങള്‍ അടക്കം പൊതുസമ്മതരെ പരമാവധി കളത്തിലിറക്കാനാണു ബി.ജെ.പി. നേതൃത്വത്തിന്റെ ശ്രമം. താമര ചിഹ്‌നത്തില്‍ അല്ലെങ്കില്‍ ട്വന്റി20 അടക്കം ഘടകകക്ഷികളുടെ സ്‌ഥാനാര്‍ഥികളാക്കുക. ജയസൂര്യയും ശ്വേത മേനോനും മധു ബാലകൃഷ്‌ണനും അടക്കമുള്ള പ്രമുഖരെ നേരിട്ടും ദൂതര്‍മുഖേനയും സ്‌ഥാനാര്‍ഥികളാക്കാനുള്ള താല്‍പര്യം അറിയിച്ചിരുന്നു.
എന്നാല്‍ മത്സര സന്നദ്ധത ആരും അറിയിച്ചിട്ടില്ല. എറണാകുളം ജില്ലയില്‍നിന്ന്‌ സ്‌ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്ന മേജര്‍ രവിക്ക്‌ ഒറ്റപ്പാലം സീറ്റിനോടാണു താല്‍പര്യം.
ട്വന്റി20 യിലെത്തിയ അഖില്‍ മാരാര്‍ തൃക്കാക്കരയില്‍ മല്‍സരിച്ചേക്കും. അഖില്‍ മാരാര്‍ കൊട്ടാരക്കരയില്‍ ട്വന്റി20 സ്‌ഥാനാര്‍ഥിയാകുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസില്‍നിന്ന്‌ ബി.ജെ.പിയിലെത്തിയ ആര്‍. രശ്‌മി എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയാകാനാണു നിലവില്‍ സാധ്യത.
കൊച്ചി മേയര്‍ ആയിരുന്ന കോണ്‍ഗ്രസ്‌ നേതാവുമായും ബി.ജെ.പി. നേതൃത്വം ആശയവിനിമയം നടത്തിയിട്ടുണ്ട്‌. എറണാകുളത്ത്‌ ബി.ജെ.പിയേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ ട്വന്റി20 ക്കു നല്‍കിയേക്കും. കുന്നത്തുനാട്‌ അടക്കം ഏഴുസീറ്റുകള്‍ ട്വന്റി20 ക്ക്‌ നല്‍കാനാണു പ്രാഥമിക ധാരണ. സാബു എം. ജേക്കബും തുഷാര്‍ വെള്ളാപ്പള്ളിയും മല്‍സരിക്കണമെന്നാണു ബി.ജെ.പി. നേതൃത്വത്തിന്റെ താല്‍പര്യം. സാബു എം ജേക്കബിനുമേല്‍ മല്‍സരിക്കാന്‍ സമ്മര്‍ദം ശക്‌തമാണ്‌. ബി.ജെ.പി. ഭരിക്കുന്ന നഗരസഭ ഉള്‍പ്പെടുന്ന തൃപ്പൂണിത്തുറ സീറ്റിലും സാബുവിന്റെ പേര്‌ പരിഗണനയിലുണ്ട്‌. എന്നാല്‍ ബി.ജെ.പി. തന്നെ മല്‍സരിക്കണമെന്നാണു പാര്‍ട്ടിയിലെ ഒരുവിഭാഗം ആഗ്രഹിക്കുന്നത്‌. മൂവാറ്റുപുഴ, പെരുമ്പാവൂര്‍ സീറ്റുകളിലും സാബുവിന്റെ പേര്‌ ഉയര്‍ന്നുവന്നിട്ടുണ്ട്‌. സാബു എം. ജേക്കബുമായി ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി.

Ads by Google
Wednesday 04 Mar 2026 11.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google