Tuesday, March 17, 2026 Last Updated 14 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Mar 2026 07.38 AM

'മതിയായി ശബരിമല കൊള്ളക്കാരെ, മതിയായി ഈ എംഎല്‍എ, മാറ്റം തുടങ്ങാം'; എന്‍ഡിഎ പ്രചാരണത്തിന് തുടക്കം

uploads/news/2026/03/828336/BJP.jpg

തിരുവനന്തപുരം: മതിയായി ശബരിമല കൊള്ളക്കാരെ, മാറാത്തത് മാറും, ഇനി കേരളം വളരും തുടങ്ങിയ വാചകങ്ങളുമായി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രചരണം നടക്കക. ബിജെപിയ്ക്ക് വേണ്ടി അനേകം പഞ്ച ഡയലോഗുകളാണ് പ്രചാരണ വിദഗ്ദ്ധര്‍ തയ്യാറാക്കിയിരിക്കുന്നത്.

'മതിയായി ഈ എംഎല്‍എ, മാറ്റം തുടങ്ങാം' എന്നതാണ് എന്‍ഡിഎയുടെ പ്രധാന തലവാചകം. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും പത്തുവര്‍ഷത്തെ ഇടതുഭരണത്തിന്റെ പരാജയവും 140 മണ്ഡലങ്ങളിലെ എംഎല്‍എ മാരുടെ വീഴ്ചകളും പ്രചരണ ആയുധമാക്കാനാണ് ബിജെപിയുടെ നീക്കം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അണിയറ തന്ത്രങ്ങള്‍ ബിജെപി തയ്യാറാക്കി കഴിഞ്ഞിരിക്കുകയാണ്.

ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി കളത്തിലിറങ്ങാനാണ് ഉദ്ദേശിക്കുന്നത്. സ്ഥാനാര്‍ത്ഥികളാകാന്‍ സെലിബ്രിട്ടികള്‍ അടക്കമുള്ളവരെ രംഗത്ത് ഇറക്കാനാണ് എന്‍ഡിഎയുടെ ലക്ഷ്യം. ട്വന്റി20 അടക്കമുള്ളവരെ ഒപ്പം നിര്‍ത്തിയാണ് നീക്കം. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ നേതൃത്വത്തില്‍ വലിയരീതിയിലുള്ള നേട്ടമുണ്ടാക്കാന്‍ കഴിയുന്ന ഒരു പ്രചരണ പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

Ads by Google
Wednesday 04 Mar 2026 07.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google