Tuesday, March 17, 2026 Last Updated 4 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
ഇ.എസ്‌. അനീഷ്‌
Tuesday 03 Mar 2026 11.36 PM

കൈയേറിയവര്‍ക്ക്‌ അതേ ഭൂമി പാട്ടത്തിനു നല്‍കാന്‍ നീക്കം; സര്‍ക്കാരിന്റെ കത്തില്‍ നിയമോപദേശംതേടി കുമരകം പഞ്ചായത്ത്‌

വേമ്പനാട്ട്‌ കായലിന്റെ തീരം കൈയേറിയതെന്നു കണ്ടെത്തിയ, അബാദ്‌ വിസ്‌പറിങ്‌ പാംസിന്റെ 4.97 ആര്‍ സ്‌ഥലം അവര്‍ക്കുതന്നെ പാട്ടത്തിനു നല്‍കുന്നതില്‍ അഭിപ്രായം തേടി തദ്ദേശസ്വയംഭരണവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി കുമരകം ഗ്രാമപഞ്ചായത്തിനു കത്തയച്ചു.
uploads/news/2026/03/828298/Kumarakam-Panchayathu.jpg

കുമരകം: വന്‍കിട റിസോര്‍ട്ടിന്റെ കായല്‍ കൈയേറ്റം കണ്ടെത്തിയിട്ടും അതേ സ്‌ഥലം അവര്‍ക്കുതന്നെ പാട്ടത്തിനു കൊടുക്കാന്‍ സര്‍ക്കാര്‍ നീക്കം. വേമ്പനാട്ട്‌ കായലിന്റെ തീരം കൈയേറിയതെന്നു കണ്ടെത്തിയ, അബാദ്‌ വിസ്‌പറിങ്‌ പാംസിന്റെ 4.97 ആര്‍ സ്‌ഥലം അവര്‍ക്കുതന്നെ പാട്ടത്തിനു നല്‍കുന്നതില്‍ അഭിപ്രായം തേടി തദ്ദേശസ്വയംഭരണവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി കുമരകം ഗ്രാമപഞ്ചായത്തിനു കത്തയച്ചു.

തദ്ദേശവകുപ്പിന്റെ കത്ത്‌ പഞ്ചായത്ത്‌ കമ്മിറ്റി ചര്‍ച്ചചെയ്‌തശേഷം നിയമോപദേശം തേടിയിരിക്കുകയാണ്‌. കഴിഞ്ഞ ജനുവരി 29-നാണ്‌ തദ്ദേശവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി കത്തയച്ചത്‌. കുമരകം വില്ലേജ്‌, ബ്ലോക്ക്‌ 12-ല്‍ 192/1,192/2, 192/43 സര്‍വേ നമ്പറുകളിലുള്ള സ്‌ഥലമാണിത്‌.

സംസ്‌ഥാനത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം വമ്പന്‍ റിസോര്‍ട്ടുകളുള്ള ഗ്രൂപ്പാണ്‌ സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി കൈയേറ്റഭൂമി പാട്ടത്തിനെടുത്ത്‌ സ്വന്തമാക്കാന്‍ നീക്കം നടത്തുന്നത്‌. തുടര്‍ച്ചയായ മൂന്ന്‌ കമ്മിറ്റികളില്‍ പഞ്ചായത്ത്‌ ഈ വിഷയം ചര്‍ച്ചചെയ്‌തു. ഭൂരിഭാഗം അംഗങ്ങളും ഭൂമി പാട്ടത്തിനു കൊടുക്കുന്നതിനെ അനുകൂലിച്ചു. എന്നാല്‍, മൂന്ന്‌ ബി.ജെ.പി അംഗങ്ങള്‍ എതിര്‍ത്തതോടെ നിയമോപദേശത്തിനു വിടുകയായിരുന്നു.

ഇ.എസ്‌. അനീഷ്‌

Ads by Google
ഇ.എസ്‌. അനീഷ്‌
Tuesday 03 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google