Tuesday, March 17, 2026 Last Updated 17 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Mar 2026 10.43 AM

ഒരുമിച്ച് മദ്യപിച്ചു, അവസാനിച്ചത് സംഘർഷത്തിൽ; കൊച്ചിയില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ 2 പേർ അറസ്റ്റില്‍

on

കൊച്ചി: അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിലായി. അസം ധോന്ത്ര് മുഖ് സ്വദേശി പ്രഞ്ജൽ ബോറ (30), അസം ലഖിംപൂർ സ്വദേശി ബബുൾ ബറാലി (30) എന്നിവരെയാണ് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപാനത്തിന് ശേഷമുണ്ടായ വാക്കേറ്റത്തെ തുടർന്നുള്ള സംഘട്ടനത്തിലാണ് കൊലപാതകം നടന്നത്. പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന പ്രതാപചന്ദ്ര ബർമൻ (53) ആണ് കൊല്ലപ്പെട്ടത്. ഇൻസ്പെക്ടർ വി രാജേഷ് കുമാർ, എസ്ഐ ചിത്തു ജി, സീനിയർ സിപിഒ മാരായ നൗഫൽ, അരുൺ കരുണൻ സിപിഒമാരായ രാമനാഥ്, ഗിരീഷ് രാജു, രെജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Ads by Google
Tuesday 03 Mar 2026 10.43 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google