Thursday, March 19, 2026 Last Updated 14 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Mar 2026 08.22 AM

എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം ; ഇറാന് ശക്തമായ തിരിച്ചടി നല്‍കാന്‍ സൗദി

uploads/news/2026/03/828135/saudi-arabia.jpg

റിയാദ്: അമേരിക്കന്‍ എംബസികള്‍ക്ക് നേരെയും എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയും ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ ഇറാന് ശക്തമായ തിരിച്ചടി നല്‍കാന്‍ സൗദി അറേബ്യ. എണ്ണ ഉല്‍പ്പാദനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. തിരിച്ചടിക്കാന്‍ സൈനിക സന്നാഹങ്ങളും സൗദി അറേബ്യ ഒരുക്കിയതായിട്ടാണ് സൂചനകള്‍.

തിങ്കളാഴ്ച ഇറാന്റെ ഡ്രോണുകള്‍ സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ റാസ് തനൂറയ്ക്ക് നേരെ ആക്രമണം നടത്തുകയും ഇവയെ പ്രതിരോധിക്കുന്നതിനിടയില്‍ അവശിഷ്ടങ്ങള്‍ പതിച്ച് തീപിടുത്തം ഉണ്ടാകുകയും ചെയ്തു.

പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലയാണ് റാസ് തനൂറ. 55,000 വീപ്പ് എണ്ണയാണ് ഇവിടെ ശുദ്ധീകരിക്കുന്നത്. തീപിടുത്തം നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഒരു ഭാഗത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നതായി കമ്പനി വ്യക്തമാക്കി. ഇറാന്റെ തൊട്ട് എതിര്‍വശത്താണ് സൗദിയുടെ ഭൂരിഭാഗം എണ്ണപ്പാടങ്ങളും അടിസ്ഥാന സൗകര്യങ്ങളുമുള്ളത്.

നേരത്തേ റിയാദിലെ വ്യോമതാവളത്തെ ലക്ഷ്യം വെച്ച് എത്തിയ ഡ്രോണുകള്‍ സൗദി നിര്‍വീര്യമാക്കിയിരുന്നു. റിയാദ് മേഖലയിലെ അമീര്‍ സുല്‍ത്താന്‍ എയര്‍ബേസിന് സമീപം എത്തിയ അഞ്ച് ഡ്രോണുകളും കിഴക്കന്‍ പ്രവിശ്യയിലെ റാസ് തനൂറ റിഫൈനറി ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളും തിങ്കളാഴ്ച സൗദി അറേബ്യ വിജയകരമായി തകര്‍ത്തിരുന്നു.

Ads by Google
Tuesday 03 Mar 2026 08.22 AM
YOU MAY BE INTERESTED
Ads by Google
Ads by Google