Tuesday, March 17, 2026 Last Updated 19 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 02 Mar 2026 11.33 PM

അയ്യപ്പ സംഗമം: കണക്കുകള്‍ എവിടെ ? ബോര്‍ഡിന്‌ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Kerala

കൊച്ചി: അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക കണക്കുകള്‍ ഹാജരാക്കുന്നതില്‍ വീഴ്‌ച വരുത്തിയതിന്‌ ദേവസ്വം ബോര്‍ഡിനു വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അയ്യപ്പ സംഗമത്തിലെ വരവ്‌-ചെലവ്‌ കണക്കുകളില്‍ സുതാര്യത ഉറപ്പാക്കണമെന്ന്‌ ആവര്‍ത്തിച്ച്‌ പറഞ്ഞതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കണക്കുകള്‍ സമര്‍പ്പിക്കാന്‍ മൂന്ന്‌ മാസത്തിലധികം സമയം ബോര്‍ഡിന്‌ നല്‍കിയെലും ഇനിയും കണക്ക്‌ ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ ബോര്‍ഡിന്‌ സാമ്പത്തിക അച്ചടക്കമില്ലെന്ന്‌ പറയേണ്ടി വരുമെന്ന്‌ കോടതി വിമര്‍ശിച്ചു. കോടതിക്ക്‌ ഇക്കാര്യത്തില്‍ മൗനം പാലിക്കാനാവില്ലെന്ന്‌ പറഞ്ഞ കോടതി, ഇനി അധികസമയം അനുവദിക്കാനാവില്ലെന്നും വ്യക്‌തമാക്കി.

കണക്കുകള്‍ ഹാജരാക്കുന്നതിനായി ബോര്‍ഡ്‌ വീണ്ടും മൂന്നാഴ്‌ച സമയം ആവശ്യപ്പെട്ടിരുന്നു. അയ്യപ്പ സംഗമത്തിനായി ഉപയോഗിച്ച ബാങ്ക്‌ അക്കൗണ്ടിന്റെ പൂര്‍ണ വിവരം ഹാജരാക്കാനാണ്‌ കോടതി നിര്‍ദേശം.

Ads by Google
സ്വന്തം ലേഖകന്‍
Monday 02 Mar 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google