Sunday, March 15, 2026 Last Updated 34 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.05 AM

തോടന്നൂരില്‍ കെ.എസ്‌.യു. നേതാവിന്റെ വീടിനു ബോംബേറ്‌

uploads/news/2026/02/827733/2.jpg

വടകര: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ കണ്ണൂരില്‍ പ്രതിഷേധിച്ച കെ.എസ.യു. നേതാവിന്റെ വീടിനു നേരെ ബോംബേറ്‌. കെ.എസ്‌.യു. കോഴിക്കോട്‌ ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ വടകര തോടന്നൂരിലെ വീടിനു നേരെയാണ്‌ ആക്രമണം. ഇന്നലെ പുലര്‍ച്ചെ 2.30നാണ്‌ ബോംബേറുണ്ടായത്‌. അക്രമത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സണ്‍ഷേഡിന്‌ കേടുപറ്റി.
മൂന്നു പേരാണ്‌ അക്രമിക്കാനെത്തിയത്‌. അക്രമിക്കുന്നത്‌ സി.സി.ടിവിയില്‍ പതിഞ്ഞിട്ടുണ്ട്‌. ബിതുല്‍ ബാലന്റെ അച്‌ഛനും അമ്മയും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളൂ. സംഭവമറിഞ്ഞ്‌ നാട്ടുകാരും വടകര പോലീസും സ്‌ഥലത്തെത്തി. കണ്ണൂരില്‍ ലോ കോളജ്‌ വിദ്യാര്‍ഥിയായ ബിതുല്‍ ബാലന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട്‌ റിമാന്റിലാണ്‌. ഇതിന്റ തുടര്‍ച്ചയാണ്‌ ബോംബാക്രമണം എന്നാണ്‌ സംശയിക്കുന്നത്‌. വീടിന്‌ പോലീസ്‌ കാവലേര്‍പ്പെടുത്തി. സംഭവമറിച്ച്‌ യു.ഡി.എഫ്‌. നേതാക്കള്‍ വീട്ടിലെത്തി.

Ads by Google
Saturday 28 Feb 2026 11.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google