Sunday, March 15, 2026 Last Updated 34 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.05 AM

നടുറോഡില്‍ പോലീസിനെ തടഞ്ഞ്‌ ഡി.വൈ.എഫ്‌.ഐ. തെറിയഭിഷേകം

uploads/news/2026/02/827732/1.jpg

തിരുവനന്തപുരം: പോലീസ്‌ സംഘത്തെ നടുറോഡില്‍ തടഞ്ഞ്‌ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരുടെ തെറിയഭിഷേകവും കൈയേറ്റശ്രമവും. പോലീസ്‌ വാഹനത്തെ പിന്തുടര്‍ന്ന പ്രവര്‍ത്തകര്‍ കാര്‍ മുന്നില്‍ കയറ്റിനിര്‍ത്തി തടയുകയും ഉദ്യോഗസ്‌ഥര്‍ക്കുനേരേ അസഭ്യവര്‍ഷവും ഭീഷണിയും മുഴക്കുകയുമായിരുന്നു. ചുണയുണ്ടെങ്കില്‍ ഇറങ്ങിവരാന്‍ എസ്‌.എച്ച്‌.ഒയെ വെല്ലുവിളിച്ച പ്രവര്‍ത്തകരിലൊരാള്‍ കേട്ടാലറയ്‌ക്കുന്ന തെറിവിളിയും കൈയേറ്റശ്രമവും നടത്തി.
മന്ത്രി വീണാ ജോര്‍ജിനു പരുക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ തകര്‍ത്ത കേസിലെ പ്രതികള്‍ക്ക്‌ നോട്ടീസ്‌ നല്‍കാനാണ്‌ നഗരൂര്‍ ഇന്‍സ്‌പെക്‌ടര്‍ ഉള്‍പ്പെടെയുള്ള പോലീസ്‌ സംഘം പോയത്‌. രണ്ട്‌ പ്രതികളുടെ വീടുകളില്‍ നോട്ടീസ്‌ നല്‍കി. മൂന്നാമത്തെ പ്രതിയുടെ വീട്ടിലേക്കു പോകുമ്പോഴാണ്‌ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ കാര്‍ കുറുകെയിട്ട്‌ തടഞ്ഞത്‌. എസ്‌.എച്ച്‌.ഒയെ പലവട്ടം കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും വാഹനത്തില്‍ ഇടിക്കുകയും ചെയ്‌തു. ഒടുവില്‍ ഒരുവിധത്തില്‍ പോലീസ്‌ സംഘം സ്‌ഥലത്തുനിന്ന്‌ രക്ഷപ്പെടുകയായിരുന്നു.
പോലീസ്‌ ജീപ്പിലിരുന്ന്‌ ഉദ്യോഗസ്‌ഥര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്‌. ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരും സംഭവം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്നതു വീഡിയോയില്‍ കാണാം. ദൃശ്യങ്ങള്‍ പരിശോധിച്ച്‌ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ പോലീസ്‌ വ്യക്‌തമാക്കി.

Ads by Google
Saturday 28 Feb 2026 11.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google