Sunday, March 15, 2026 Last Updated 34 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.05 AM

16 വയസുകാരന്റെ മരണം ഭക്ഷണം കുടുങ്ങി

ചാരുംമൂട്‌: അമ്മൂമ്മ മരണമടഞ്ഞതിനെത്തെുടര്‍ന്നു ബാലമന്ദിരത്തില്‍നിന്നു ജാമ്യത്തില്‍ വീട്ടിലെത്തിയ 16 വയസുകാരന്റെ മരണം ഭക്ഷണസാധനം തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസം ഉണ്ടായതുമൂലം. പ്രാഥമിക പോസ്‌റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിലാണ്‌ ഈ വിവരം.
നൂറനാട്‌ പള്ളിക്കല്‍ പണയില്‍ കൊട്ടിലപ്പാട്ട്‌ തെക്കതില്‍ സുധീഷിന്റെ മകന്‍ ശ്രീഹരിയാണ്‌ കഴിഞ്ഞ ദിവസം മരിച്ചത്‌. കഴിഞ്ഞ 16നായിരുന്നു ശ്രീഹരിയുടെ അമ്മൂമ്മ മരണമടഞ്ഞത്‌. ചേര്‍ത്തലയിലെ ബാലമന്ദിരത്തിരത്തില്‍ കഴിഞ്ഞിരുന്ന ശ്രീഹരിയെ ഇതേത്തുടര്‍ന്നു വീട്ടിലെത്തിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന്‌ ശ്രീഹരിയെ അടൂര്‍ താലൂക്ക്‌ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. 25 നു വൈകിട്ട്‌ ശാരീരിക ബുദ്ധിമുട്ടും ശ്വാസതടസവും നേരിട്ട ശ്രീഹരിയെ വീണ്ടും അടൂര്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ശ്രീഹരി ഇന്നു തിരികെ ബാലമന്ദിരത്തില്‍ എത്തേണ്ടതായിരുന്നു. മരണം സംബന്ധിച്ചു ബന്ധുക്കളുടെ പരാതി ലഭിച്ചിച്ചിട്ടില്ലെന്നു പോലീസ്‌ പറഞ്ഞു.

Ads by Google
Saturday 28 Feb 2026 11.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google