Sunday, March 15, 2026 Last Updated 34 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.05 AM

ഫോര്‍ട്ട്‌ സ്‌റ്റേഷനില്‍ വീണ്ടും മൂന്നാംമുറ എസ്‌.ഐയടക്കം 4 പേര്‍ക്ക്‌ സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട്‌ പോലീസ്‌ സ്‌റ്റേഷനില്‍ മോഷണക്കേസ്‌ പ്രതിയെ മൂന്നാംമുറയ്‌ക്കു വിധേയനാക്കിയ സംഭവത്തില്‍ നാല്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കു സസ്‌പെന്‍ഷന്‍. ഗ്രേഡ്‌ എസ്‌.ഐ. ശ്രീകുമാര്‍, മറ്റ്‌ ഉദ്യോഗസ്‌ഥരായ സുനില്‍, സിജുകുമാര്‍, ഗിരീഷ്‌ എന്നിവരെയാണ്‌ അസിസ്‌റ്റന്റ്‌ കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.
മോഷണക്കേസില്‍ അറസ്‌റ്റിലായ ജിനു ബേബിയെ ലോക്കപ്പില്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു. കൊച്ചിയില്‍ കസ്‌റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരത്ത്‌ അറസ്‌റ്റ്‌ ചെയ്‌തതായി രേഖപ്പെടുത്തിയ ഉദ്യോഗസ്‌ഥര്‍ക്കെതിരേ വകുപ്പുതല അന്വേഷണത്തിനും സിറ്റി പോലീസ്‌ കമ്മിഷണര്‍ ഉത്തരവിട്ടു.
ബൈക്ക്‌ മോഷണക്കേസിലാണ്‌ ജിനു ബേബി അറസ്‌റ്റിലായത്‌. റിമാന്‍ഡ്‌ ചെയ്‌തതിനു പിന്നാലെ ആരോഗ്യനില വഷളായ ഇയാളെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലും പ്രവേശിപ്പിച്ചു. മര്‍ദനത്തില്‍ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായെന്നും കൈക്കു ഗുരുതരപരുക്കേറ്റെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൈയില്‍ ശസ്‌ത്രക്രിയ നടത്തി. ജിനു തീവ്രപരിചരണവിഭാഗത്തിലും കൂട്ടുപ്രതി ഉണ്ണി വാര്‍ഡിലും ചികിത്സയിലാണ്‌. ഫോര്‍ട്ട്‌ പോലീസ്‌ സ്‌റ്റേഷന്‍ മുമ്പും കസ്‌റ്റഡി മര്‍ദനത്തിനു കുപ്രസിദ്ധമാണ്‌. 2005-ല്‍ ഉദയകുമാറെന്ന പ്രതി കസ്‌റ്റഡിയില്‍ മര്‍ദനമേറ്റ്‌ മരിച്ച സംഭവം 'ഉരുട്ടിക്കൊലക്കേസ്‌' എന്നറിയപ്പെട്ടു.

Ads by Google
Saturday 28 Feb 2026 11.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google