Monday, March 16, 2026 Last Updated 9 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 22 Feb 2026 11.34 PM

'ആ പയ്യനല്ലല്ലോ തീരുമാനിക്കുന്നത്‌'; ഇരവിപുരത്ത്‌ എന്‍.കെ. പ്രേമചന്ദ്രന്റെ മകന്‍ കാര്‍ത്തിക്കിനെ വെട്ടി എ.എ. അസീസ്‌, ‘സ്‌ഥാനാര്‍ഥിനിര്‍ണയം എം.പിയുടെ വീട്ടിലല്ല’

uploads/news/2026/02/826802/A.A.-Azeez.jpg

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ മകന്‍ കാര്‍ത്തിക്‌ പ്രേമചന്ദ്രന്‍ ഇരവിപുരത്ത്‌ ആര്‍.എസ്‌.പി. സ്‌ഥാനാര്‍ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച്‌ മുതിര്‍ന്ന നേതാവ്‌ എ.എ. അസീസ്‌. 'ആ പയ്യനല്ലല്ലോ തീരുമാനിക്കുന്നതെന്നാ'യിരുന്നു അസീസിന്റെ പ്രതികരണം.

ഇരവിപുരത്ത്‌ തന്റെ പേരു പരിഗണനയിലുണ്ടെന്ന്‌ കാര്‍ത്തിക്‌ തന്നെ സൂചിപ്പിച്ചല്ലോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട്‌ അസീസ്‌ പൊട്ടിത്തെറിച്ചു. 'എന്നാ ഏര്‍പ്പാടാ ഇത്‌? വേറെ വല്ലതും ചോദിക്ക്‌. കാര്‍ത്തിക്കിന്റെ പേരിന്‌ നിലവില്‍ യാതൊരു പ്രസക്‌തിയുമില്ല. സ്‌ഥാനാര്‍ഥിനിര്‍ണയം നടക്കുന്നത്‌ ഡല്‍ഹിയിലോ എം.പിയുടെ വീട്ടിലോ അല്ല- അസീസ്‌ പറഞ്ഞു.

മണ്ഡലത്തില്‍ സ്‌ഥാനാര്‍ഥിയായി മകനെ പരിഗണിക്കേണ്ടതില്ലെന്ന്‌ എന്‍.കെ. പ്രമചന്ദ്രന്‍ തന്നെ നേരത്തെ പറഞ്ഞിരുന്നു. അതിന്‌ ശേഷവും ചില കേന്ദ്രങ്ങള്‍ കാര്‍ത്തിക്കിന്റെ പേര്‌ മുന്നോട്ടുവച്ചിരുന്നു. അതിനിടെയാണ്‌ അസീസിന്റെ പ്രതികരണം.അസീസ്‌ മത്സരിച്ചു ജയിച്ചിരുന്ന സീറ്റാണ്‌ ഇരവിപുരം. എന്നാല്‍ രണ്ടു തവണ പരാജയപ്പെട്ടു.

Ads by Google
സ്വന്തം ലേഖകന്‍
Sunday 22 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google