Thursday, March 19, 2026 Last Updated 20 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Mar 2026 09.01 AM

കട്ടക്കില്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടുത്തം ; 10 രോഗികള്‍ മരണമടഞ്ഞു, 11 ജീവനക്കാര്‍ക്ക് പരിക്ക്

uploads/news/2026/03/830436/odisha.jpg

കട്ടക്ക്: മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ ഉണ്ടായ തീപിടുത്തത്തില്‍ 10 രോഗികള്‍ വെന്തുമരിച്ചു. കട്ടക്കിലുള്ള പ്രശസ്തമായ എസ്സിബി മെഡിക്കല്‍ കോളേജിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ രണ്ടരയ്ക്കും മൂന്നിനും ഇടയിലായിരുന്നു സംഭവം. തീ പടരുന്നത് കണ്ട് രോഗികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 11 ആശുപത്രി ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് കാരണമെന്ന് കരുതുന്നു.

തീപിടിത്തമുണ്ടായ ഉടന്‍ തന്നെ നിരവധി ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ഗുരുതരാവസ്ഥയില്‍ ഉണ്ടായിരുന്ന ഏഴുപേരാണ് ആദ്യം മരണമടഞ്ഞത്. പിന്നീട് മൂന്ന് പേര്‍ കൂടി മരണത്തിന് കീഴടങ്ങുകയായിരുന്നു. 23 രോഗികളെ മറ്റ് ഡിപ്പാര്‍ട്ട്മെന്റുകളിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ ജീവനക്കാരെ നിലവില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിന് പിന്നാലെ ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി, ആരോഗ്യ മന്ത്രി മുകേഷ് മഹലിങ്ങിനൊപ്പം ആശുപത്രി സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തി. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവിട്ടു.

Ads by Google
Monday 16 Mar 2026 09.01 AM
YOU MAY BE INTERESTED
Ads by Google
Ads by Google