Friday, March 20, 2026 Last Updated 2 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.41 PM

കെ ടെറ്റ്‌: ഇളവിന്‌ നടപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: കെ ടെറ്റ്‌ യോഗ്യതാപരീക്ഷ നിര്‍ബന്ധമാക്കണമെന്ന സുപ്രീം കോടതി വിധിയില്‍ അധ്യാപകര്‍ക്ക്‌ ഇളവിനുള്ള നടപടിയുമായി സംസ്‌ഥാന സര്‍ക്കാര്‍. കെ ടെറ്റ്‌ പാസാകാന്‍ രണ്ടുവര്‍ഷത്തെ സാവകാശം ഉറപ്പിക്കും. ആ വ്യവസ്‌ഥയില്‍ 2025 സെപ്‌റ്റംബര്‍ ഒന്നിനു മുമ്പ്‌ നിയമനം ലഭിച്ച നെറ്റ്‌, സെറ്റ്‌, എം.ഫില്‍, പിഎച്ച്‌.ഡി. യോഗ്യതയുള്ളവര്‍ക്കും നിയമന അംഗീകാരം നല്‍കുമെന്ന്‌ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
കെ ടെറ്റ്‌ പാസാക്കാത്തവര്‍ക്ക്‌ ശമ്പളം നിഷേധിക്കില്ല. കെ ടെറ്റില്ലാത്ത അധ്യാപകര്‍ക്ക്‌ സ്‌ഥാനക്കയറ്റം നല്‍കുന്നതില്‍ എ.ജിയുടെ നിയമോപദേശം തേടും. ഇളവുണ്ടെങ്കിലും കെ ടെറ്റ്‌ എന്തായാലും എഴുതണമെന്ന പ്രശ്‌നം അപ്പോഴും അവശേഷിക്കും. കെ ടെറ്റില്‍ അന്തിമ തീരുമാനം സുപ്രീം കോടതി വിധി അനുസരിച്ചായിരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

Ads by Google
Wednesday 18 Feb 2026 11.41 PM
YOU MAY BE INTERESTED