Wednesday, March 18, 2026 Last Updated 2 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Feb 2026 03.17 PM

ഇറാൻ-അമേരിക്ക ചർച്ചകളിൽ വഴിത്തിരിവാകും; ഇറാനും അന്താരാഷ്ട്ര ആണാവോർജ ഏജൻസിയും തമ്മിൽ ഉടൻ ചർച്ച

ഇറാന്റെ ആണവ വിദഗ്ദരും വിദേശകാര്യമന്ത്രിക്ക് ഒപ്പം കൂടിക്കാഴ്ചയിൽ പങ്കെടുക്കും.
iran metting, uae

ഇറാൻ-യുഎസ് ആണവ ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ വിദേശകാര്യവകുപ്പ് മന്ത്രി അബ്ബാസ് അരാഖ്ചി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി കൂടിക്കാഴ്ച നടത്തും. ഇറാന്റെ ആണവ വിദഗ്ദരും വിദേശകാര്യമന്ത്രിക്ക് ഒപ്പം കൂടിക്കാഴ്ചയിൽ പങ്കെടുക്കും.

രണ്ടാം ഘട്ട ആണവ ചർച്ചകൾക്ക് തൊട്ടുമുമ്പാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള കൂടിക്കാഴ്ച നടക്കുന്നത്. അന്താരാഷ്ട്ര ആണാവോർജ ഏജൻസിയുമായി ഇറാൻ നേരത്തേ സഹകരണം അവസാനിപ്പിച്ചിരുന്നു. ഇറാൻ-അമേരിക്ക ചർച്ചകളിൽ പുതിയ കൂടിക്കാഴ്ച വഴിതിരിവായേക്കുമെന്നാണ് വിലയിരുത്തൽ.

ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാനും മേഖലയിലെ സൈനിക സംഘർഷം ഒഴിവാക്കാനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച. ജനീവയിൽ നീതിയുക്തമായ ചർച്ചകൾക്ക് വേണ്ടിയാണ് എത്തിയിരിക്കുന്നതെന്നും, ഭീഷണിക്ക് വഴങ്ങിയുള്ള ചർച്ചകൾക്ക് ഇറാൻ തയ്യാറല്ലെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Ads by Google
Monday 16 Feb 2026 03.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google