Wednesday, March 18, 2026 Last Updated 2 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 14 Feb 2026 11.33 PM

ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത്‌ തിരുവഞ്ചൂര്‍: മന്ത്രി വാസവന്‍

uploads/news/2026/02/825486/V-N-Vasvan-2.jpg

കോട്ടയം: ജീവിച്ചിരുന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഏറ്റവും കൂടുതല്‍ വേട്ടയാടിയിരുന്നത്‌ അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണെന്നു മന്ത്രി വി.എന്‍. വാസവന്‍.

ഇതു സി.പി.എം. പറഞ്ഞതല്ല, മറിയാമ്മ ഉമ്മന്‍ ചാണ്ടിയും കെ.സി. ജോസഫുമാണ്‌. ഉമ്മന്‍ ചാണ്ടിയുടെ മരണശേഷവും സി.പി.എം. അദ്ദേഹത്തെ വേട്ടയാടുന്നുവെന്ന പ്രസ്‌താവന തിരുവഞ്ചൂര്‍ പിന്‍വലിക്കണം. ടെനി ജോപ്പന്റെ അറസ്‌റ്റ് ഉമ്മന്‍ ചാണ്ടിയെ വേദനിപ്പിച്ചുവെന്നും വാസവന്‍ പറഞ്ഞു.

റോഷി അഗസ്‌റ്റിനും ജോസ്‌ കെ. മാണിയും ചക്കരയും തേനുമാണെന്നായിരുന്നു കേരളാ കോണ്‍ഗ്രസി(എം)ലെ തര്‍ക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു വാസവന്റെ മറുപടി. അവര്‍ക്കിടയില്‍ ഒരു പ്രശ്‌നമില്ല. സ്‌നേഹമുള്ളതിനാലാണു ജോസ്‌ കെ. മാണി പാലായില്‍ മത്സരിക്കുമെന്നു റോഷി പറഞ്ഞത്‌. പാര്‍ട്ടി ചെയര്‍മാന്‍ പാലായില്‍ മത്സരിക്കണമെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ (എം) ആഗ്രഹിക്കുന്നുവെന്നും വാസവന്‍ പറഞ്ഞു.

Ads by Google
സ്വന്തം ലേഖകന്‍
Saturday 14 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google