Wednesday, March 18, 2026 Last Updated 5 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Feb 2026 05.46 PM

അവയവദാനത്തില്‍ പുതുചരിത്രം ; 10 മാസം പ്രായമുള്ള കുഞ്ഞിന്റെ വൃക്കയും ഹൃദയവും ദാനം ചെയ്യുന്നു

uploads/news/2026/02/825325/child.jpg

തിരുവനന്തപുരം: അവയവദാനത്തില്‍ പുതുചരിത്രം സൃഷ്ടിച്ചുകൊണ്ട് 10 മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം െചയ്യുന്നു. റോഡപകടത്തില്‍ മസ്തിഷ്‌ക്ക മരണം സംഭവിച്ച കുട്ടിയുടെ അവയവമാണ് മാതാപിതാക്കള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകള്‍ ആലിന്‍ ഷെറിന്‍ അബ്രഹാമിന്റെ വൃക്കകള്‍ അടക്കമുള്ള അവയവങ്ങളാണ് ദാനം ചെയ്യുന്നത്.

സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിന്‍ ഷെറിന്‍. അവയവദാന ചരിത്രത്തിലെ തന്നെ പുതിയ ചരിത്രമാണ് ഇത്. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്കാണ് അവയവങ്ങള്‍ കൊണ്ടുപോകുന്നത്. കേരളത്തില്‍ ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്ന സംഭവം ഇതാദ്യമാണ്. രണ്ടുകുട്ടികള്‍ക്ക് ജീവന്‍ രക്ഷിക്കാന്‍ ഈ അവയവദാനം ഗുണകരമാകും. ഫെബ്രുവരി 5 ന് നടന്ന അപകടത്തിലായിരുന്നു കുഞ്ഞിന് മസ്തിഷ്‌ക്കമരണം സംഭവിച്ചത്.

കോട്ടയത്ത് നിന്നും പത്തനംതിട്ടയിലേക്ക് പോകുമ്പോള്‍ എതിര്‍ദിശയില്‍ വന്ന കാര്‍ ഇവര്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിന് ബോധം നഷ്ടമായി. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ആലിന്‍. രണ്ടു വൃക്കകളും ഹൃദയവാല്‍വും കരളും ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

ആലിന്റെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്കാണ് നല്‍കുക. ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലുള്ള കുഞ്ഞിനും കരള്‍ തിരുവനന്തപുരം കിംസില്‍ ചികിത്സയിലുള്ള കുട്ടിക്കും നല്‍കും. നേത്രപടലങ്ങള്‍ കൊച്ചി അമൃത ആശുപത്രിയിലേക്കാണ് ദാനം ചെയ്യുന്നത്. എറണാകുളം അമൃത ആശുപത്രിയില്‍ നിന്ന് വൈകിട്ട് 6.30യോടെ അവയവങ്ങള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. റോഡ് മാര്‍ഗമായിരിക്കും അവയവങ്ങള്‍ എത്തിക്കുക.

Ads by Google
Friday 13 Feb 2026 05.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google