Wednesday, March 18, 2026 Last Updated 5 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Feb 2026 04.00 PM

തൃശൂരില്‍ ശത്രുദോഷം മാറ്റാനെന്ന പേരിൽ വിളിച്ചു വരുത്തി 14കാരിയെ പീഡിപ്പിച്ച പൂജാരി കസ്റ്റഡിയിൽ

on

ശത്രുദോഷം മാറ്റാനെന്ന പേരിൽ വിളിച്ചു വരുത്തി 14കാരിയെ പീഡിപ്പിച്ച പൂജാരി കസ്റ്റഡിയിൽ. തൃശൂര്‍ കൊടുങ്ങല്ലൂര്‍ എ വിലങ്ങിലാണ് സംഭവം. എടവിലങ്ങ് സ്വദേശി ഷാജി(48) ആണ് പൊലീസ് കസ്റ്റഡിയിലായത്. തന്നെ മൂന്ന് തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, കൊല്ലം പുത്തൂരിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്യോത്സ്യനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെതിരെയാണ് പോക്സോ കേസ് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. ബാധയൊഴിപ്പിക്കലിനായി അമ്മയ്ക്കൊപ്പം എത്തിയ പെൺകുട്ടിയെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോകുകയും കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

പെണ്‍കുട്ടി നിലവിളിച്ച് പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പിന്‍വാതിലിലൂടെ ഇയാൾ കടന്നുകളയുകയായിരുന്നു. രാജന്‍ ബാബു ഒളിവില്‍ പോയെങ്കിലും പിന്നീട് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

Ads by Google
Friday 13 Feb 2026 04.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google