Wednesday, March 18, 2026 Last Updated 2 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Feb 2026 02.48 PM

തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളില്‍ ഒന്നാക്കും ; മേയര്‍ വി.വി. രാജേഷ്

uploads/news/2026/02/825305/vv-raj.jpg

തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും പ്രമുഖമായ മൂന്ന് നഗരങ്ങളില്‍ ഒന്നാക്കി മാറ്റാനുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉണ്ടായെന്ന് ബിജെപിനേതാവും തിരുവനന്തപുരം മേയറുമായ വി.വി.രാജേഷ്. പ്രധാനമന്ത്രിയുമായി ബിജെപി കൗണ്‍സിലര്‍മാര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് ഈ വിവരമുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം തിരുവനന്തപുരം സന്ദര്‍ശിച്ചേക്കുമെന്നും പറഞ്ഞു. പ്രധാനമന്ത്രിയുമായി നിര്‍ണ്ണായകമായ എല്ലാ കാര്യങ്ങളും സംസാരിച്ചു. ഓരോ പ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തെ അടുത്തറിയാന്‍ അവസരം കിട്ടി. ഓരോ പ്രവര്‍ത്തകരോടും ഒന്നര രണ്ടു മണിക്കൂര്‍ വളരെ ഡീപ്പായി അദ്ദേഹം സംസാരിച്ചു. എല്ലാവര്‍ക്കും സംസാരിക്കാന്‍ അവസരം ഇല്ലായിരുന്നെങ്കിലും അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിയുകയും മറുപടികള്‍ കേള്‍ക്കുകയും ചെയ്തതായും വി.വി. രാജേഷ് പ്രതികരിച്ചു.

ഓരോ പ്രവര്‍ത്തകരുമായും അവരുടെ പശ്ചാത്തമൊക്കെ ചോദിക്കുകയും പ്രവര്‍ത്തകരുടെ മറുപടി ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്തു.
എങ്ങിനെയാണ് കേരളത്തില്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കി. കേരളത്തിലെ ബിജെപിയുടെ സാധ്യതകളെ കുറിച്ചും ഗുജറാത്തിലെ തന്റെ അനുഭവങ്ങളെക്കുറിച്ചും പറഞ്ഞു. ഡയസില്‍ നിന്നും ഇറങ്ങി പ്രവര്‍ത്തകര്‍ക്ക് അടുത്തെത്തിയാണ് സംസാരിച്ചതെന്നും പറഞ്ഞു.

തിരുവനന്തപുരത്തെ മെച്ചപ്പെടുത്താനുള്ള എല്ലാ കാര്യങ്ങളും സംസാരിച്ചു. ഇത്തവണത്തെ പൊതുബജറ്റ് നല്ല ആത്മവിശ്വാസം നല്‍കുന്നതാണെന്നും പറഞ്ഞു. പൊതുബജറ്റില്‍ പ്രധാനപ്പെട്ട നഗരങ്ങള്‍ക്കൊക്കെ 5000 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നതെന്നും ഈ ആനുകൂല്യം നേടിയെടുക്കാന്‍ പ്രയത്‌നിക്കണമെന്ന് അര്‍ബന്‍ ഡവലപ്‌മെന്റ് മിനിസ്റ്റര്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞെന്നും വി്‌വി. രാജേഷ് പറഞ്ഞു.

Ads by Google
Friday 13 Feb 2026 02.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google