Sunday, March 22, 2026 Last Updated 5 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Feb 2026 01.57 PM

16 വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു: മോട്ടിവേഷന്‍ സ്പീക്കറും മുന്‍ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് പിടിയില്‍

motivational, speaker, ex-police, officer, arrest, pocso-case

മലപ്പുറം: പെണ്‍കുട്ടിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ് മമ്പാട് കസ്റ്റഡിയില്‍. 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഫിലിപ്പ് മമ്പാടിനെ കസ്റ്റഡിയിലെടുത്തത്. 2022 സെപ്റ്റംബറില്‍ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ഫിലിപ് മമ്പാട് സമൂഹ മാധ്യമങ്ങളിലടക്കം നിരവധി വിഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന 16 വയസ്സുള്ള പെണ്‍കുട്ടിയെ ഫിലിപ്പ് മമ്പാടിന്റെയടുത്ത് കൗണ്‍സിലിങ്ങിന് കൊണ്ടുവന്നപ്പോഴാണ് സംഭവം. കാഞ്ഞങ്ങാടുള്ള ഒരു ഹോട്ടലില്‍ വച്ച് കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

Ads by Google
Friday 13 Feb 2026 01.57 PM
YOU MAY BE INTERESTED
Ads by Google
Ads by Google