തിരുവനന്തപുരം: വർക്കലയിൽ റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. വർക്കല സ്വദേശിയായ അനസാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.
വർക്കല ക്ലിഫിന് സമീപത്ത് വെച്ചായിരുന്നു അനസ് വിദേശവനിതയ്ക്ക് നേരെ അതിക്രമം നടത്തിയത്. റഷ്യൻ യുവതിയെ കടന്നുപിടിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു അനസ് ചെയ്തത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അനസിനായി വർക്കല പൊലീസ് തിരച്ചിലിലായിരുന്നു. ഇതിനിടെയാണ് പ്രതിയെ ഇന്ന് അതിസാഹസികമായി പോലീസ് പിടികൂടിയത്. വർക്കല , കടയ്ക്കാവൂർ, അഞ്ചുതെങ്ങ് സ്റ്റേഷനുകളിലായി 38 -ാളം കേസുകളിലെ പ്രതിയാണ് അനസ്.