Wednesday, March 18, 2026 Last Updated 4 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Feb 2026 07.21 PM

കുഞ്ഞുങ്ങളുണ്ടാവാത്തത് ദുർമന്ത്രവാദം കാരണം; അയൽവാസികളെ കോടാലി കൊണ്ട് യുവാവ് വെട്ടിക്കൊന്നു

സംഭവത്തിൽ പൊലീസ് പ്രതിയായ ചത്രപതി സിം​ഗിനെ അറസ്റ്റ് ചെയ്തു. .
madhya pradesh

മധ്യപ്രദേശിലെ സിം​ഗ്രൗളി ജില്ലയിൽ യുവാവ് രണ്ട് അയൽവാസികളെ വെട്ടിക്കൊന്നു. അയൽക്കാർ ദു‍‍ർമന്ത്രവാദം ചെയ്തതിനാലാണെന്ന് കുഞ്ഞുങ്ങൾ ഉണ്ടാകാത്തതെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. സംഭവത്തിൽ പൊലീസ് പ്രതിയായ ചത്രപതി സിം​ഗിനെ അറസ്റ്റ് ചെയ്തു. . ചത്രപതിക്ക് കുട്ടികൾ ഇല്ലാത്തതിൽ വലിയ മനോവിഷമം ഉണ്ടായിരുന്നെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം.

കൂടാതെ ചത്രപതിയുടെ ഒരു കുഞ്ഞിന് ​ഗ‍ർഭാവസ്ഥയിലിരിക്കെ തന്നെ ജീവൻ നഷ്ടമായിരുന്നു. ഇതിന് പിന്നിലും അയൽക്കാരുടെ ദുർമന്ത്രവാദമാണെന്നാണ് ചത്രപതി പറയുന്നത്. ഇന്നലെ അയൽക്കാരായ കേവൽ സിം​ഗിനേയും അദ്ദേഹത്തിന്റെ ഭാര്യ ഫൂൽമതിയേയും വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.

ഇരുവരേയും പൂജ നടക്കുന്നുണ്ടെന്ന വ്യാജേനയാണ് വീട്ടിലെത്തിച്ചത്. ശേഷം കോടാലി ഉപയോ​ഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ഇടപെടാൻ ശ്രമിച്ചപ്പോൾ ചത്രപതി അവരേയും അക്രമിക്കാൻ ശ്രമിച്ചു.
കേവൽ സിം​ഗും ഭാര്യയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Ads by Google
Thursday 12 Feb 2026 07.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google