Wednesday, March 18, 2026 Last Updated 2 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Feb 2026 01.29 PM

പാര്‍ട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിക്കുന്നു ; കോണ്‍ഗ്രസില്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല

uploads/news/2026/02/825151/a-suresh.jpg

പാലക്കാട്: പാര്‍ട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിക്കുന്നുവെന്നും പാര്‍ട്ടിക്ക് നിരക്കാത്ത വ്യക്തികളും നയങ്ങളും കടന്നുവരുന്നുവെന്നും മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മുന്‍ പി.എ. എ സുരേഷ്. പാര്‍ട്ടിയുടെ തന്നെ കണ്ടെത്തലാണ് ഇതെന്നും പാര്‍ട്ടിയിലെ വിഭാഗീയതയുടെ പേരില്‍ ജീവിതം നഷ്ടപ്പെട്ട പലരുമുണ്ട് എന്നും അവര്‍ക്കും കൂടി വേണ്ടിയാണ് താന്‍ ശബ്ദമുയര്‍ത്തിയത് എന്നും സുരേഷ് പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. മത്സരിക്കുമോ എന്ന കാര്യത്തില്‍ താന്‍ ഇതുവരെയും തീരുമാനം അറിയിച്ചിട്ടില്ലെന്നും ഇതുവരെയ്ക്കും യെസ് അല്ലെങ്കില്‍ നോ എന്ന് പറഞ്ഞിട്ടില്ലെന്നും തനിക്ക് വേണ്ടപ്പെട്ടവരോട് ആലോചിച്ച് തീരുമാനിക്കുമെന്നും താന്‍ ഒരു പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുരേഷ് പറഞ്ഞു.

പല സുഹൃത്തുക്കളും ബിജെപിയിലോ കോണ്‍ഗ്രസിലോ പ്രവര്‍ത്തിച്ച ശേഷം സിപിഐഎമ്മിലേക്ക് വരാന്‍ പറയാറുണ്ട്. പല സ്ഥലത്തും തന്നെപ്പോലെയുള്ള ആളുകളുണ്ട്. പാര്‍ട്ടിക്കകത്ത് ആളുകള്‍ക്ക് സ്‌പേസ് ഉണ്ടാകണമെന്നും സുരേഷ് പറഞ്ഞു. മറ്റൊരു പാര്‍ട്ടിയില്‍ മത്സരിക്കുന്നത് പോലെയൊരു തീരുമാനമെടുക്കാന്‍ തന്നെയും പാര്‍ട്ടിയെയും സ്‌നേഹിക്കുന്ന വേണ്ടപ്പെട്ടവരുമായി ആലോചിക്കണമെന്നും വ്യക്തമാക്കി.

തന്നെ പുറത്താക്കിയത് എന്തിനാണെന്ന് അറിയില്ല എന്നും സുരേഷ് പറഞ്ഞു. നേതാക്കളെ മോശമായി അധിക്ഷേപിച്ചവര്‍ വരെ പാര്‍ട്ടിയുടെ പല കമ്മിറ്റികളിലുമുണ്ട്. വിമത പ്രവര്‍ത്തനം നടത്തിയവര്‍ കമ്മിറ്റിയിലുണ്ട്. പുറത്താക്കിയിട്ട് ഇത്രയും വര്‍ഷമായി തിരുത്തല്‍ വരുത്തിയിട്ടില്ല എന്നാണെങ്കില്‍ ഞാന്‍ ഇനി എന്താണ് തിരുത്തേണ്ടത് എന്നും സുരേഷ് ചോദിച്ചു. എം എ ബേബിയെ അഭിസംബോധന ചെയ്തുള്ള എഫ്ബി പോസ്റ്റ് കാര്യങ്ങളില്‍ വ്യക്തത വരുത്താനായി എഴുതിയതാണ് എന്നും സുരേഷ് പറഞ്ഞു.

Ads by Google
Thursday 12 Feb 2026 01.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google