Wednesday, March 18, 2026 Last Updated 4 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Feb 2026 01.05 PM

'ഡിജിറ്റല്‍ അറസ്റ്റ്' തടയല്‍; വാട്സ്ആപ്പിന് സിം കാര്‍ഡ് കേന്ദ്രം നിര്‍ബന്ധമാക്കി

uploads/news/2026/02/825005/whatsapp  imgs.gif

ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയാന്‍ വാട്സ്ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ക്ക് സിം കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ നിര്‍ദേശിച്ചതായി കേന്ദ്രം സുപ്രീംകോടതിയില്‍. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസിലാണ് കേന്ദ്രം ഇക്കാര്യമറിയിച്ചത്.

വാട്സാപ്പ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ ഫോണില്‍ ലഭ്യമാകാന്‍ സിം നിര്‍ബന്ധമാക്കുന്നതിലൂടെ പ്രശ്‌നം കൈകാര്യം ചെയ്യാമെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കി. സിം കാര്‍ഡുകള്‍ നല്‍കുമ്പോള്‍ ബയോമെട്രിക് വേരിഫിക്കേഷന്‍ ഉള്‍പ്പെടെ കര്‍ശന പരിശോധനകള്‍ നടത്തുന്നതിനുള്ള ചട്ടങ്ങളുണ്ടാക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.

2021 ഏപ്രില്‍മുതല്‍ 2025 നവംബര്‍ വരെ 52,000 കോടിയിലേറെ രൂപയുടെ ഡിജിറ്റല്‍ തട്ടിപ്പാണ് രാജ്യത്ത് നടന്നതെന്നാണ് കണക്കുകള്‍. റിസര്‍വ് ബാങ്ക്, ടെലികോം വകുപ്പ് തുടങ്ങിയവരുമായി ആലോചിച്ച് ഇത്തരം തട്ടിപ്പുകള്‍ തടയാനുള്ള നടപടിക്രമങ്ങള്‍ തയ്യാറാക്കാന്‍ കേന്ദ്രത്തോട് കഴിഞ്ഞദിവസം സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

വലിയതുകയുടെ ഇടപാടുകള്‍ അസ്വാഭാവികമായി പിന്‍വലിക്കുമ്പോള്‍ അക്കൗണ്ട് ഉടമയെ വിവരമറിയിക്കാനുള്ള സംവിധാനം ബാങ്കുകള്‍ക്ക് വേണമെന്നും കോടതി നിര്‍ദേശിച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ആഭ്യന്തരമന്ത്രാലയം ഈ വിഷയത്തില്‍ ഉന്നതാധികാരസമിതിയുണ്ടാക്കിയിരുന്നു.

Ads by Google
Wednesday 11 Feb 2026 01.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google