Wednesday, March 18, 2026 Last Updated 9 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Feb 2026 04.52 PM

പട്ടാമ്പിയിൽ ബസിൽ വെച്ച് 17കാരനുനേരെ ലൈംഗികാതിക്രമം; പ്രതിക്ക് 3 വർഷം തടവും പിഴയും

fine

പട്ടാമ്പി: ബസിൽവെച്ച് 17കാരനുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് മൂന്നുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. തിരുവേഗപ്പുറ നെടുങ്ങോട്ടൂർ കോട്ടയിൽ വീട്ടിൽ സുനിൽ കുമാർ എന്ന 44 കാരനെതിരെ പട്ടാമ്പി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണം. 2023 ജൂൺ ഏഴിന് പട്ടാമ്പി ബസ്‌സ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന ബസിൽവെച്ചാണ് 17കാരന് നേരെ പ്രതി ലൈംഗികാതിക്രം നടത്തി എന്നാണ് കേസ്. പട്ടാമ്പി പൊലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Ads by Google
Tuesday 10 Feb 2026 04.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google