Wednesday, March 18, 2026 Last Updated 9 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Feb 2026 03.23 PM

ജ്യോതിഷാലയത്തിലെ ചുവരിൽ ചോരപ്പാടുകള്‍; ജോത്സ്യൻ മുരാരി തന്ത്രി പെണ്‍കുട്ടിയെ മര്‍ദിച്ചോയെന്നും അന്വേഷിക്കും

പ്രതിയെ ഇന്നലെയാണ് ഭരണിക്കാവിലെ ലോഡ്ജിൽ നിന്ന് പുത്തൂർ പൊലീസ് പിടികൂടിയത്.
pocso case, murari tantri

കൊല്ലത്ത് പോക്സോ കേസിൽ പിടിയിലായ ജ്യോത്സ്യൻ മുരാരി തന്ത്രിയെന്ന രാജൻ ബാബു പെൺകുട്ടിയെ മർദിച്ചോ എന്ന് അന്വേഷിക്കും. ജ്യോതിഷാലയത്തിൽ മുറിയിലെ ചുവരിൽ ചോരപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് ബാധയൊഴിപ്പിക്കലിനായി അമ്മയ്ക്കൊപ്പം എത്തിയ 16 കാരിയെ ജോത്സ്യൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പ്രതിയെ ഇന്നലെയാണ് ഭരണിക്കാവിലെ ലോഡ്ജിൽ നിന്ന് പുത്തൂർ പൊലീസ് പിടികൂടിയത്.

ജ്യോത്സ്യൻ മുരാരി തന്ത്രിയെന്ന രാജൻ ബാബു സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. കൊല്ലം വെണ്ടാറിലെ പ്രതിയുടെ ജ്യോതിഷാലയത്തിൽ വെച്ച് ലൈംഗികാതിക്രമ ശ്രമം നടന്നതെന്നാണ് പരാതി. ഒളിവിൽ പോയ പ്രതിയെ ഭരണിക്കാവിലെ ലോഡ്ജിൽ നിന്നാണ് പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വെണ്ടാറിലെ മുരാരി ജ്യോതിഷാലയത്തിൽ ജില്ലയ്ക്ക് പുറത്ത് നിന്നടക്കം നിരധിയാളുകൾ വന്നുപോയിരുന്നു. ഇന്നലെയാണ് ബാധയൊഴിപ്പിക്കലിനായി 16 കാരിയും അമ്മയും ഇവിടെ എത്തിയത്.

അമ്മയെ പുറത്തിരുത്തി കുട്ടിയെ അകത്തേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്നാണ് പരാതി. സംഭവ ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പ്രതി ഒളിവിൽ പോകുുകയായിരുന്നു.

Ads by Google
Tuesday 10 Feb 2026 03.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google