Wednesday, March 18, 2026 Last Updated 4 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Feb 2026 02.42 PM

തിരുവനന്തപുരത്ത് എസ്എഫ്ഐ മാർച്ചിൽ സംഘർഷം; ബാരിക്കേഡ് മറികടന്ന് വിദ്യാർഥികൾ, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

clash

തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ വൻ സംഘർഷം. വൈസ് ചാൻസലർക്കെതിരേ സർവകലാശാല ആസ്ഥാനത്ത് നടന്നുവരുന്ന രാപ്പകൽ സമരത്തിന്റെ തുടർച്ചയായാണ് മാർച്ച് സംഘടിപ്പിച്ചത്.

പോലീസ് തടയാൻ ശ്രമിച്ചെങ്കിലും ബാരിക്കേഡുകൾ മറികടന്ന് എസ്.എഫ്.ഐ. പ്രവർത്തകർ സർവകലാശാലയുടെ പ്രധാന കവാടത്തിന് മുന്നിലേക്ക് ഇരച്ചെത്തി. സമരക്കാരെ പിരിച്ചുവിടാൻ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ നിരവധി പ്രവർത്തകർ സർവകലാശാല കാമ്പസിനകത്തേക്ക് ചാടിക്കടന്നു. വൈസ് ചാൻസലർക്കെതിരെയുള്ള പ്രതിഷേധത്തിനിടെ മുൻപും സമരക്കാർ സർവകലാശാല കെട്ടിടത്തിനുള്ളിലേക്ക് കടക്കുന്ന സാഹചര്യമുണ്ടായിരുന്നു.

Ads by Google
Tuesday 10 Feb 2026 02.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google