Wednesday, March 18, 2026 Last Updated 8 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Feb 2026 02.10 PM

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ഗോവര്‍ധന് തിരിച്ചടി, ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

sabarimala, gold, theft

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അന്വേഷണം നടക്കുന്നുവെന്നും ഇടപെടാന്‍ ആകില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് ജാമ്യാപേക്ഷ പരിഗണിച്ചത്. അയ്യപ്പഭക്തനാണെന്നും സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് ജാമ്യപേക്ഷയില്‍ ഗോവര്‍ധന്‍ വാദിച്ചത്.

അതേസമയം കട്ടിളപ്പാളികളുടെ സാംപിളുകള്‍ വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാനുള്ള നടപടി പ്രത്യേക അന്വേഷണ സംഘം ആരംഭിക്കും. യഥാര്‍ത്ഥ പാളികളാണോ ഇപ്പോഴുള്ളത് എന്നതില്‍ കൂടുതല്‍ വ്യക്തതയുണ്ടാക്കാന്‍ മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിന് കീഴിലുള്ള നാഷണല്‍ ലാബില്‍ പരിശോധന നടത്താനാണ് നീക്കം. കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍, എന്‍ വാസു എന്നിവരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.

ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ വിജിലന്‍സ് ഡയറക്ടര്‍ ഇന്ന് തീരുമാനിക്കും. കൊടിമരത്തിന്റെ നിര്‍മ്മാണവും ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും,രേഖകളും,മഹസറുകളും, അക്കൗണ്ടുകളും. അനുബന്ധ രേഖകളും, കൈമാറാനാണ് കോടതി നിര്‍ദ്ദേശം. 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

Ads by Google
Tuesday 10 Feb 2026 02.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google